Archived Articles

ഫിഫ ലോകകപ്പ് 2022 വളണ്ടിയര്‍ പ്രോഗ്രാം ആരംഭിച്ചു

ഫിഫ ലോകകപ്പ് 2022 വളണ്ടിയര്‍ പ്രോഗ്രാം ആരംഭിച്ചു

 

ദോഹ. കായികലോകം കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പിന്റെ വളണ്ടിയര്‍ പ്രോഗ്രാം ഇന്നലെ കത്താറയുടെ ആംഫി തിയേറ്ററില്‍ നടന്ന പ്രൗഡോജ്വലമായ ചടങ്ങില്‍ ആരംഭിച്ചു. ക്ഷണിക്കപ്പെട്ട 3500 ഓളം വളണ്ടിയര്‍മാരും ഓണ്‍ലൈനായി ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വീക്ഷിച്ച വാളണ്ടിയര്‍മാരേയും സാക്ഷി നിര്‍ത്തിയാണ് പരിപാടി നടന്നത്.
ഫിഫ പ്രസിഡന്റ് ഇന്‍സന്റീനോ, സുപ്രീം കമ്മറ്റി ഓഫ് ഡെലിവറി & ലെഗസിയുടെ സെക്രട്ടറി ജനറലും ഫിഫ ലോകകപ്പ് 2022 കമ്പനിയുടെ ചെയര്‍മാനുമായ ഹസന്‍ അല്‍ തവാദി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു.
ഈ പരിപാടി ലോക കപ്പിന്റെ വലിയൊരു നാഴികക്കല്ലാണെന്നും വളണ്ടിയര്‍മാരാണ് ഇതിന്റെ ഹൃദയം എന്നും അവര്‍ അവിഭാജ്യ ഘടകമാണെന്നും ഈ പരിപാടിയുടെ വിജയത്തിന്റെ ഏറ്റവും വലിയ പങ്കു വഹിക്കുന്നവരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഖത്തറില്‍ നടക്കുന്ന ലോകകപ്പിലൂടെ ലോകം ഒന്നിക്കുകയും അറബ് ലോകത്ത് നടക്കുന്ന ആദ്യത്തെ ഈ മത്സരത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ടവര്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. മത്സരങ്ങള്‍ക്ക് ഇനി 9 മാസം ശേഷിക്കെ ഫിഫ വളണ്ടിയറിങ്ങിന് അപേക്ഷിക്കാനുള്ള പോര്‍ട്ടല്‍ തുറന്നുവെന്നും അതില്‍ അപ്ലൈ ചെയ്യേണ്ട രീതികളെക്കുറിച്ചും പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!