
സ്വാതന്ത്യത്തിന്റെ 75ാം വാര്‍ഷികം ഖത്തറിലെ ഇന്ത്യന്‍ സമൂഹം സമുചിതമായി ആഘോഷിച്ചു
അഫ്‌സല്‍ കിളയില്‍
ദോഹ : സ്വതന്ത്യ ഇന്ത്യയുടെ 75ാം വാര്‍ഷികം ഖത്തറിലെ ഇന്ത്യന്‍ സമൂഹം സമുചിതമായി ആഘോഷിച്ചു. ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് സ്വാതന്ത്യദിന സന്ദേശം നല്‍കി. വിവിധ കലാപരിപാടികളും അരങ്ങേറി. എംബസി ഉദ്യോഗസ്ഥര്‍, ഖത്തറിലെ സാമൂഹിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിച്ചു.