Breaking News

2022 മൂന്നാം പാദത്തില്‍ ഖത്തര്‍ ബജറ്റില്‍ 30 ബില്യണ്‍ റിയാല്‍ മിച്ചം

അമാനുല്ല വടക്കാങ്ങര

ദോഹ. 2022 മൂന്നാം പാദത്തില്‍ ഖത്തര്‍ ബജറ്റില്‍ 30 ബില്യണ്‍ റിയാല്‍ മിച്ചമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.
ഈ പാദത്തിലെ മൊത്തം വരുമാനം 81.8 ബില്യണ്‍ റിയാലാണ്. അതില്‍ 76.3 ബില്യണ്‍ ഖത്തര്‍ എണ്ണ, വാതക വരുമാനവും 5.5 ബില്യണ്‍ എണ്ണ ഇതര വരുമാനവുമാണ്. ഈ പാദത്തിലെ മൊത്തം ചെലവുകള്‍ 51.8 ബില്യണ്‍ റിയാലാണ് . മൂന്നാം പാദത്തിലെ ഖത്തര്‍ ബജറ്റിന്റെ യഥാര്‍ത്ഥ ഡാറ്റയെക്കുറിച്ചുള്ള ബ്രീഫിംഗിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles

Back to top button
error: Content is protected !!