Uncategorized
രണ്ടാമത്തെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ കേന്ദ്രവുമായി പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: രണ്ടാമത്തെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ കേന്ദ്രവുമായി പൊതുജനാരോഗ്യ മന്ത്രാലയം. വകറയില്‍ അല്‍ ജനൂബ് സ്റ്റേഡിയത്തിന്റെ പാര്‍ക്കിംഗിലാണ് പുതിയ കേന്ദ്രം പ്രവര്‍ത്തിക്കുക.
പുതിയ കേന്ദ്രം നാളെ ( ഞായര്‍ )മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു.
നിലവിലുള്ള ലുസൈലിലാണ് ഡ്രൈവ് ത്രൂ വാക്സിനേഷന്‍ കേന്ദ്രമുള്ളത്. ഡ്രൈവ്-ത്രൂ സെന്ററുകള്‍ ആളുകള്‍ക്ക് അവരുടെ വാഹനത്തിനുള്ളില്‍ ഇരുന്ന് തന്നെ വാക്സിനേഷന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാം.
രാജ്യത്ത് വാക്സിനേഷന്‍ കാമ്പയന്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കേന്ദ്രം തുറന്നത്. എത്രയും വേഗം രാജ്യത്ത് വാക്സിന്‍ സ്വീകരിക്കാവുന്ന മുഴുവനാളുകള്‍ക്കും വാക്സിന്‍ ലഭ്യമാക്കുക എന്ന പരിപാടിയുമായാണ് മന്ത്രാലയം മുന്നോട്ടുപോകുന്നത്.