Uncategorized
പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരുമായി പറന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ പ്രത്യേക വിമാനത്തില്‍ ആദ്യ യാത്രക്കാരനായി ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരുമായി പറന്ന ഖത്തര്‍ എയര്‍വെയ്‌സിന്റെ പ്രത്യേക വിമാനത്തില്‍ ആദ്യ യാത്രക്കാരനാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ത്താഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
മലയാളി വ്യാപാര പ്രമുഖനായ മുഹമ്മദ് അല്‍ത്താഫ് ഈ പ്രത്യേക വിമാനത്തിലെ ആദ്യ യാത്രക്കാരനായത് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് പൊതുവിലും മലയാളി സമൂഹത്തിന് വിശേഷിച്ചും അഭിമാനകരമാണ്.
ട്രാവല്‍ ആന്റ് ടൂറിസം മേഖലിലേയും വാണിജ്യ മേഖലയിലേയും പൂര്‍ണമായും വാക്‌സിനെടുത്ത പ്രമുഖരാണ് വിമാനത്തിലുള്ളത്.