Breaking News
പ്രവാസികള്‍ക്ക് ആശ്വാസം, നാളെ (വ്യാഴം) മുതല്‍ പി.സി. ആര്‍. ടെസ്റ്റിന് 300 റിയാല്‍ മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പ്രവാസികള്‍ക്ക് ആശ്വാസം, ഇന്നുമുതല്‍ യാത്രക്കാവശ്യമായ പി.സി. ആര്‍. ടെസ്റ്റിന് 300 റിയാല്‍ മാത്രം. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേതാണ് നടപടി . നേരത്തെ 400 റിയാല്‍ മുതല്‍ അഞ്ഞൂറ് റിയാല്‍വരെയായിരുന്നു ചാര്‍ജ്.
പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ സൗജന്യമായി നടത്തിയിരുന്ന പി.സി.ആര്‍ പരിശോധന നിര്‍ത്തിയത് കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ പ്രയാസപ്പെടുത്തിയിരുന്നു. ഗവണ്‍മെന്റ് അംഗീകരിച്ച 44 കേന്ദ്രങ്ങളിലും നാളെ മുതല്‍ 300 റിയാലിന് പി.സി.ആര്‍ ടെസ്റ്റ് നടത്താനാകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.