Breaking News

ഫഹസ് കേന്ദ്രങ്ങള്‍ അടച്ചതായി സോഷ്യല്‍ മീഡിയ, വാര്‍ത്ത നിഷേധിച്ച് വുഖൂദ്

ഡോ. അമാനുല്ല വടക്കാങര

ദോഹ : ഖത്തറില്‍ വാഹനങ്ങളുടെ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള സാങ്കേതിക പരിശോധനക്കായുള്ള ടെക്‌നിക്കല്‍ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍ (ഫഹസ്) അടച്ചതായി സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ശരിയല്ലെന്നും തല്‍ക്കാലം അടക്കുന്നില്ലെന്നും വുഖൂദ് അറിയിച്ചു.

വുഖൂദുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗിക സോഴ്‌സുകളില്‍ നിന്ന് സ്വീകരിക്കണം. ഒന്നുകില്‍ വുഖൂദില്‍ നിന്നോ അല്ലെങ്കില്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നോയുള്ള വാര്‍ത്തകള്‍ മാത്രമേ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ സ്വീകരിക്കാവൂ എന്ന് വുഖൂദ് വ്യക്തമാക്കി.

കോവിഡിന്റെ ആദ്യ തരംഗം രൂക്ഷമായപ്പോള്‍ രാജ്യത്തെ എല്ലാ ഫഹസ് കേന്ദ്രങ്ങളും അടച്ചിരുന്നു. ആ അടിസ്ഥാനത്തിലാണ് രണ്ടാം തരംഗത്തിന്റെ തീവൃത കണക്കിലെടുത്ത് പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചതിനെടൊപ്പം ഫഹസ് കേന്ദ്രങ്ങളും അടക്കുമെന്ന തരത്തിലുള്ള പ്രചാരം സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. ഈ വാര്‍ത്തകളാണ് വുഖൂദ് നിഷേധിച്ച് രംഗത്ത് വന്നിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!