Uncategorized

ഖത്തറില്‍ 60 കഴിഞ്ഞവരില്‍ 81 ശതമാനത്തിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കോവിഡ് വ്യാപനത്തിലെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന 60 ന് മേല്‍ പ്രായമുള്ളവരില്‍ 81 ശതമാനത്തിനും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചു.

ഇതൊരു നാഴികകല്ലാണ്. ഏറ്റവും റിസ്‌ക് കൂടിയ വിഭാഗത്തില്‍ 5 ല്‍ നാലു പേരും ഒരു ഡോസ് വാക്‌സിനെങ്കിലുമെടുത്തിരിക്കുന്നു. വാക്‌സിനേഷന്‍ പുരോഗമിക്കുകയാണ് . പ്രായമായവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കുക എന്നതാണ് ആരോഗ്യ മന്ത്രാലയത്തിന്റെ മുന്‍ഗണന.

പ്രായയമായവര്‍ക്ക് കോവിഡ് ബാധിക്കുന്നത് നിരവധി സങ്കീര്‍ണതകള്‍ക്ക് കാരണമാകാം. ആശുപത്രി അഡ്മിഷനും തീവ്രപരിചരണ സേവനങ്ങളുമൊക്കെ വേണ്ടി വന്നേക്കാം. അതിനാല്‍ അവരെ സുരക്ഷിതരാക്കുന്നതിന് വാക്‌സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാകണം.

Related Articles

Back to top button
error: Content is protected !!