Uncategorized
അഞ്ച് പ്രധാന മേഖലകളില്‍ ഇന്തോ ഖത്തര്‍ സഹകരണം ശക്തിപ്പെടുത്തും
റഷാദ് മുബാറക് അമാനുല്ല
ദോഹ. അഞ്ച് പ്രധാന മേഖലകളില്‍ ഇന്തോ ഖത്തര്‍ സഹകരണം ശക്തിപ്പെടുത്തുമെന്ന് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ ഥാനി അഭിപ്രായപ്പെട്ടു. കാവാവസ്ഥ വ്യതിയാനം പരിഗണിച്ചുകൊണ്ടുള്ള ഊര്‍ജ്ജ മേഖല, പരസ്പര നിക്ഷേപം, വിദ്യാഭ്യാസം, സംയുക്ത സഹകരണപദ്ധതികള്‍, സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്ന സഹകരണവും കണ്‍സല്‍ട്ടേഷനും എന്നീ മേഖലകളിലാണ് ഉഭയകക്ഷി ബന്ധവും സഹകരണവും ശക്തിപ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
റെയ്‌സീന ഡയലോഗില്‍ ഒബ്സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ പ്രസിഡണ്ട് സമീര്‍ സരണുമായി നടത്തിയ അഭിമുഖത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്.