പാര്‍ക്കിംഗുകളില്‍ കാര്‍ കഴുകുന്നത് നിരോധിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: മാളുകളിലും വാണിജ്യ തെരുവുകളിലും അടക്കം ഔട്ട്ഡോര്‍ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ ഉള്‍പ്പെടെ പൊതു, സ്വകാര്യ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ കാര്‍ കഴുകുന്നത് വാണിജ്യ വ്യവസായ മന്ത്രാലയം നിരോധിച്ചു.
ഈ സേവനം ലൈസന്‍സുള്ള കമ്പനികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതായും വാണിജ്യ, ഉപഭോക്തൃ മാളുകളുടെ ബേസ്‌മെന്റ് പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ മാത്രമായിരിക്കുമെന്നും സൈറ്റ് ഉള്‍പ്പെടുന്ന സ്ഥാപനത്തിന്റെ അംഗീകാരത്തോടെ പാര്‍ക്കിംഗ് സ്ഥലങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ അനുയോജ്യമായ ഇടം അനുവദിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്നും മന്ത്രാലയംവ്യക്തമാക്കി
ഡ്രെയിനേജ് പോയിന്റുകള്‍ അടങ്ങിയ കാര്‍ കഴുകല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ അനുവദിക്കുക,
ജീവനക്കാര്‍ ശുദ്ധവും മാന്യവുമായ യൂണിഫോം ധരിക്കുന്നുവെന്ന് ഉറപ്പാക്കല്‍, അതില്‍ കമ്പനിയുടെയും തൊഴിലാളിയുടെയും പേര് രേഖപ്പെടുത്തണം, ചുറ്റുമുള്ള സ്ഥലത്തിന്റെ ശുചിത്വം പാലിക്കുക
ക്ലയന്റുകളെ പിന്തുടരുകയോ ശല്യപ്പെടുത്തുകയോ ചെയ്യരുത്, കാറുകള്‍ കഴുകുമ്പോള്‍ ആധുനിക മാര്‍ഗങ്ങളും ശുദ്ധമായ ഉപകരണങ്ങളും ഉപയോഗിക്കുന്നുവെന്നും ഉറപ്പാക്കുന്നു, കൊറോണ വൈറസ് പടരാതിരിക്കാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കുക തുടങ്ങിയ കര്‍ശനമായ നിയമങ്ങളും ചട്ടങ്ങളും പാലിക്കേണ്ടതുണ്ട്.
ബന്ധപ്പെട്ട എല്ലാ കമ്പനികളും മുകളിലുള്ള വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ടെന്നും ഈ തീരുമാനത്തിന്റെ ഏതെങ്കിലും ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ നടപടിയെടുക്കുമെന്നും വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി