Breaking News

അല്‍ അഖ്‌സയിലെ ഇസ്രായേല്‍ അതിക്രമം, ഖത്തറിന്റെ അധ്യക്ഷതയില്‍ അടിയന്തിര അറബ് ലീഗ് യോഗം നാളെ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : റമദാനിലെ അവസാന വെള്ളിയാഴ്ച അല്‍ അഖ്‌സ പള്ളിയില്‍ ഫലസ്തീനികള്‍ക്ക് നേരെ നടന്ന ഇസ്രായേല്‍ ആക്രമണത്തെ ഖത്തര്‍ കടുത്ത ഭാഷയില്‍ അപലപിച്ചു. അല്‍ അഖ്‌സയിലെ ഇസ്രായേല്‍ അതിക്രമം, ഖത്തറിന്റെ അധ്യക്ഷതയില്‍ അടിയന്തിര അറബ് ലീഗ് യോഗം നാളെ നടക്കും.

ഖത്തര്‍ ജനത എന്നും ഫലസ്തീന്‍ ജനതക്കൊപ്പമാണെന്നും അവര്‍ക്ക് മാനുഷികമായ നീതി ലഭിക്കണമെന്ന ഖത്തര്‍ നിലപാടില്‍ മാറ്റമില്ലെന്നും ഖത്തര്‍ വ്യക്തമാക്കി. ഫലസ്തീന്‍ ജനതക്കും അല്‍ അഖ്‌സ പള്ളിക്കുമെതിരായ നിരന്തരമുള്ള ഇസ്രായേല്‍ ആക്രമണങ്ങളെയും അതിക്രമങ്ങളെയും നിലക്ക് നിര്‍ത്തുന്നതിനും അവസാനിപ്പിക്കുന്നതിനും അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യമായിരിക്കുന്നുവെന്ന് ഖത്തര്‍ അഭിപ്രായപ്പെട്ടു.

ഫലസ്തീനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഖത്തര്‍ അമീര്‍ ശൈ്ഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഇന്നലെ പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായി ടെലഫോണ്‍ സംഭാഷണം നടത്തിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി അറിയിച്ചു.

ഫലസ്തീന്‍ പ്രസിഡന്റ് സംഭവവികാസങ്ങള്‍, പ്രത്യേകിച്ചും ഇസ്രായേല്‍ അധിനിവേശ സേന അനുഗ്രഹീതരായ അല്‍ അഖ്‌സാ പള്ളിയിലും പ്രതിരോധമില്ലാത്ത ജറുസലേമിലെ ആരാധകര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, അവരുടെ അവകാശങ്ങളും അന്താരാഷ്ട്ര നിയമവും ലംഘിച്ച് ജറുസലേമിലെ ഷെയ്ഖ് ജറാ അയല്‍പ്രദേശത്ത് നടത്തുന്ന അനിയന്ത്രിതമായ നടപടികള്‍ എന്നിവയെക്കുറിച്ച് അമീറിനെ ധരിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!