
ബൂസ്റ്റര്‍ ഡോസെടുക്കുന്നതിന് 6 ഗുണങ്ങളെന്ന് പൊതുജനാരോഗ്യ മന്ത്രാലയം
അമാനുല്ല വടക്കാങ്ങര
ദോഹ. ബൂസ്റ്റര്‍ ഡോസെടുക്കുന്നതിന് 6 ഗുണങ്ങളെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. കോവിഡ് പ്രതിരോധത്തില്‍ ബൂസ്റ്റര്‍ ഡോസെടുക്കുക എന്നത് ഏറെ പ്രധാനമാണെന്നും ബൂസ്റ്റര്‍ ഡോസെടുക്കുന്നതുകൊണ്ട് 6 ഗുണങ്ങളുണ്ടെന്നും പൊതുജനാരോഗ്യ മന്ത്രാലയം ക്യാമ്പയിന്‍ പറയുന്നു.
ഗുരുതരമായ രോഗബാധ തടയുന്നു, ദീര്‍ഘകാലമുള്ള കോവിഡ് പ്രയാസങ്ങള്‍ ലഘൂകരിക്കുന്നു, രോഗം എളുപ്പത്തില്‍ ബാധിക്കുന്ന വിഭാഗങ്ങളെ സംരക്ഷിക്കുന്നു, കോവിഡ് വാക്‌സിന്‍ സുരക്ഷിതമാണ് രാജ്യത്ത് 60 ലക്ഷത്തിലേറെ വാക്‌സിന്‍ നല്‍കിയിട്ടും ഗുരുതരമായ പാര്‍ശ്വ ഫലങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല, കോവിഡിന്റെ ഭാവി തരംഗങ്ങളെ പ്രതിരോധിക്കും, ജീവിതം സാധാരണ നിലയിലേക്ക് തിരിച്ചു കൊണ്ടു പോകാന്‍ സഹായിക്കും എന്നിവയാണ് ബൂസ്റ്റര്‍ വാക്‌സിന്‍ എടുക്കുന്നതിന്റെ ഗുണങ്ങളെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യം കോവിഡിനെതിരെ പ്രതിരോധം തീര്‍ത്തത് വിപുലമായ ദേശീയ വാക്‌സിനേഷന്‍ ക്യാമ്പയിനിലൂടെയാണ്. കോവിഡിന്റെ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാനും രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു പോകുന്നതിനും രണ്ടാമത് വാക്‌സിനെടുത്ത് 6 മാസം കഴിഞ്ഞവരെല്ലാം ബൂസ്റ്റര്‍ വാക്‌സിനെടുക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു.