Breaking News

ഫാന്‍ സോണുകളില്‍ 60 മൊബൈല്‍ മെഡിക്കല്‍ ടീമുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിനെത്തുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് സേവനം ചെയ്യുന്നതിനായി ഫാന്‍ സോണുകളില്‍ 60 മൊബൈല്‍ മെഡിക്കല്‍ ടീമുകളെ സജ്ജീകരിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം.

കോര്‍ണിഷില്‍ 46 മൊബൈല്‍ മെഡിക്കല്‍ ടീമുകളേയും അല്‍ ബിദ പാര്‍ക്കിലെ ഫാന്‍ സോണില്‍ 18 മെഡിക്കല്‍ ടീമുകളേയുമാണ് വിന്യസിക്കുക. അടിയന്തിര സേവനങ്ങള്‍ക്കായി ആംബുലന്‍സുകളും സജ്ജമാക്കും. ഫുട്‌ബോള്‍ ആരാധകര്‍ക്ക് അവശ്യ ഘട്ടങ്ങളില്‍ ഫസ്റ്റ് എയ്ഡ് മുതല്‍ എമര്‍ജന്‍സി സര്‍വീസ് വരെ ഉറപ്പുവരുത്തും.

ഹയ്യ കാര്‍ഡുള്ളവര്‍ക്ക് നാല് പബ്ലിക് ഹോസ്പിറ്റലുകളില്‍ സൗജന്യമായി അത്യാവശ്യ മെഡിക്കല്‍ സേവനങ്ങള്‍ ലഭിക്കും. സ്വകാര്യ ക്ലിനിക്കുകളിലും ചികിത്സ ലഭ്യമാണ്.

ചികിത്സാ സൗകര്യങ്ങളെക്കുറിച്ച് അറിയാന്‍ 16000 എന്ന നമ്പറില്‍ 24 മണിക്കൂറും ബന്ധപ്പെടാം. മാച്ച് ദിവസങ്ങളില്‍ ഓരോ സ്റ്റേഡിയത്തിലും ഫീല്‍ഡ് ഹോസ്പിറ്റല്‍ സ്ഥാപിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മൊബൈല്‍ ഹോസ്പിറ്റല്‍ സ്ഥാപിക്കാന്‍ പതിനഞ്ചു മിനിറ്റ് മതിയെന്നും അധികൃതര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!