Breaking NewsUncategorized

ലൈസന്‍സ് ഫീസുകള്‍ വെട്ടിക്കുറച്ച് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ സാംസ്‌കാരിക, മാധ്യമ മേഖലയുമായി ബന്ധപ്പെട്ട എല്ലാ ലൈസന്‍സ് ഫീസുകളും ഗണ്യമായി വെട്ടിക്കുറച്ച് ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയം. അഡ് വര്‍ട്ടൈസിംഗ്, പബ്‌ളിക് റിലേഷന്‍സ് സേവനങ്ങള്‍ക്കുള്ള ലൈസന്‍സ് ഫീസ് 25000 റിയാലായിരുന്നത് അയ്യായിരമായാണ് കുറച്ചത്. ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് പതിനായരമായിരുന്നതും അയ്യായിരമായി കുറച്ചിട്ടുണ്ട്.

പബ്ലിഷിംഗ് ഹൗസുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസിലാണ് ഏറ്റവും വലിയ കുറവുള്ളത്. നേരത്തെ ഒരു ലക്ഷം റിയാലായിരുന്നു ഈ സേവനത്തിനുള്ള ഫീസ് . എന്നാല്‍ പുതിയ ഫീസ് കേവലം 1500 റിയാല്‍ മാത്രമാണ്. ഈ ലൈസന്‍സ് പുതുക്കുന്നതിന് നേരത്തെയുണ്ടായിരുന്ന പതിനായിരം റിയാലിന് പകരമായി 1500 റിയാല്‍ ആക്കി എന്നതും കാതലായ മാറ്റമാണ് .

ആര്‍ട്ടിസ്റ്റിക് പ്രൊഡക് ഷനുകള്‍ക്ക് നേരത്തെയുണ്ടായിരുന്ന 25,000 റിയാല്‍ ഫീസും ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസും അയ്യായിരം റിയാലാക്കി കുറച്ചിട്ടുണ്ട്.

സിനിമാ ഹൗസുകള്‍ക്ക്, ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസ് 200,000 റിയാല്‍ ആയിരുന്നതും ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 50,000 റിയാല്‍ ആയിരുന്നതും 25,000 റിയാലായാണ് കുറച്ചത്.

അച്ചടിച്ച സാമഗ്രികള്‍ ഇറക്കുമതി ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള ലൈസന്‍സിംഗ് ഫീസ് പതിനയ്യായിരം റിയാലായിരുന്നത് 1,500 റിയാലായി നിജപ്പെടുത്തിയിരിക്കുന്നു. ഈ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസ് 3,000 റിയാലായിരുന്നതും 1,500 റിയാലായി കുറച്ചു.

വലിയ പ്രിന്റ് ഹൗസുകള്‍ക്ക്, ലൈസന്‍സ് നല്‍കുന്നതിനുള്ള ഫീസ് 200,000 റിയാലില്‍ നിന്നും 25,000 റിലാക്കി കുറച്ചിട്ടുണ്ട്. ഈ ലൈസന്‍സ് പുതുക്കുന്നതിന് 50,000 റിയാലായിരുന്നതും 25,000 റിയാലായി കുറച്ചു.

Related Articles

Back to top button
error: Content is protected !!