ഖത്തറിലെ വിദേശ തൊഴിലാളികള്‍ തങ്ങളുടെ കഠിനാധ്വാനത്തില്‍ അഭിമാനിക്കുന്നു. ജിയാനി ഇന്‍ഫാന്റിനോ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ വിദേശ തൊഴിലാളികള്‍ തങ്ങളുടെ കഠിനാധ്വാനത്തില്‍ അഭിമാനിക്കുന്നുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു. അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നല്കിയ പത്രപ്രസ്താവനയിലാണ് ഖത്തറിലെ തൊഴില്‍ രംഗത്തെ ശ്രദ്ധേയമായ മാറ്റങ്ങളെ ഫിഫ പ്രസിഡന്റ് പ്രശംസിച്ചത്.
‘നിങ്ങള്‍ ഒരാള്‍ക്ക് ജോലി നല്കുമ്പോള്, പ്രയാസകരമായ സാഹചര്യങ്ങളില്‍പ്പോലും, നിങ്ങള്‍ അവന് മാന്യതയും അഭിമാനവും നല്‍കുകയാണെന്ന് ,’ ഇന്‍ഫാന്റിനോ പറഞ്ഞു.
മിനിമം വേതനം സ്ഥാപിച്ചതും തൊഴിലാളികളുടെ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതും ഉള്‍പ്പെടെ തൊഴില്‍ നിയമങ്ങളില്‍ ഖത്തര്‍ വരുത്തിയ ഭേദഗതികളും പരിഷ്കാരങ്ങളും ശ്ളാഘനീയമാണ് . ഖത്തറിപ്പോള്‍ തൊഴിലാളികളുടെ സുരക്ഷ, ക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചു മുന്നോട്ടുപോകുന്ന രാജ്യങ്ങളുടെ മുന്‍ നിരയിലാണ്.