
Breaking News
നിലവില്‍ വാക്‌സിനെടുക്കാത്ത പുതിയ വിസക്കാര്‍ക്ക് ഖത്തറിലേക്ക് വരാനാവില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. നിലവില്‍ വാക്‌സിനെടുക്കാത്ത പുതിയ വിസക്കാര്‍ക്ക് ഖത്തറിലേക്ക് വരാനാവില്ല. ട്രാവല്‍ ഓതറൈസേഷനായി ഇഹ് തിറാസില്‍ അപേക്ഷിച്ചപ്പോള്‍ ലഭിച്ച മറുപടിയാണിത്. ഖത്തര്‍ ഐ.ഡിയില്ലാത്ത വാക്‌സിനെടുക്കാത്തവര്‍ക്ക് ഇപ്പോള്‍ ഖത്തറിലേക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്നും ഖത്തര്‍ പൊതുജനാരോഗ്യമന്ത്രാലയം അംഗീകരിച്ച രണ്ട് ഡോസ് വാക്‌സിനുമെടുത്ത് 14 ദിവസം കഴിഞ്ഞ് വീണ്ടും അപേക്ഷിക്കണമെന്നാണ് ഇന്നലെ ട്രാവല്‍ ഓതറൈസേഷന് അപേക്ഷിച്ചപ്പോള്‍ ലഭിച്ച മറുപടി.
ജൂലൈ 12 ന് പ്രബല്യത്തില്‍ വന്ന പുതിയ യാത്ര നയത്തിന്റെ ഭാഗമാണിത്. നേരത്തെ 10 ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്താല്‍ പുതിയ വിസയിലുള്ള വാക്‌സിനെടുക്കാത്തവര്‍ക്കും ഖത്തറിലേക്ക് വരാമായിരുന്നു. എന്നാല്‍ പുതിയ നയം പ്രാബല്യത്തില്‍ വന്നതോടെ ആ അവസരം നഷ്ടമായി.