Uncategorized
ഖത്തറില്‍ കുഴഞ്ഞുവീണു മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമം
സ്വന്തം ലേഖകന്‍
ദോഹ. കഴിഞ്ഞ വ്യാഴാഴ്ച താമസ സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ച കൊല്ലം ചവറ കൊട്ടുകാട് സ്വദേശി ശംസുദ്ദീന്റെ മകന് സാല്‍മിയ മന്‍സില്‍ പാറപ്പു കിഴക്കേതില്‍ അബ്ദുല്‍ സലാമിന്റെ മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി കെ.എം.സി.സി. യ്യെിത്ത് പരിപാലന സമിതി അല്‍ ഇഹ് സാന്‍ ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്ന അബ്ദുസ്സലാം വ്യാഴാഴ്ച രാവിലെ താമസിച്ചിരുന്ന മുറിയില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ഹമദ് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഷൈനിയാണ് ഭാര്യ. സാല്‍മിയ സലാം, സഫ്വാന് എന്നിവര്‍ മക്കളാണ്. ഭാര്യാസഹോദരന്‍ ഷാനു യൂനുസ് ഖത്തറിലുണ്ട്.