Breaking News
റെഡ് കണ്‍ട്രീസില്‍ നിന്നും തിരിച്ച് വരുന്നവര്‍ക്കുള്ള പി.സി.ആര്‍ ആശങ്ക വേണ്ട, ഗവണ്‍മെന്റ് അംഗീകൃത കേന്ദ്രങ്ങളിലൊക്കെ ടെസ്റ്റ് നടത്താം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കോവിഡ് വ്യാപനം കൂടിയ റെഡ് കണ്‍ട്രികളില്‍ നിന്നും ദോഹയില്‍ തിരിച്ചെത്തുമ്പോള്‍ 36 മണിക്കൂറിനകം നടത്തേണ്ട നിര്‍ബന്ധ പി.സി.ആര്‍ സംബന്ധിച്ച് യാതൊരു തരത്തിലുമുള്ള ആശങ്കകളും വേണ്ടെന്നും പി.സി.ആര്‍ പരിശോധനക്ക് പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച എല്ലാ സ്വകാര്യ കേന്ദ്രങ്ങളിലും പരിശോധന നടത്താമെന്നും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ പറഞ്ഞു.
പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിച്ചാലും ഇല്ലെങ്കിലും 36 മണിക്കൂറിനകം പി.സി.ആര്‍ പരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്.