Breaking News
ഗവണ്‍മെന്റ് സ്‌ക്കൂള്‍ അഡ്മിഷന്‍ ആരംഭിച്ചു, ആദ്യ ദിനം 3213 അപേക്ഷകള്‍
അഫ്‌സല്‍ കിളയില്‍ : –
ദോഹ : ഖത്തറിലെ വിവിധ ഗവണ്‍മെന്റ് സ്‌ക്കൂളുകളിലേക്കുള്ള അഡ്മിഷന്‍ ഇന്നലെ ആരംഭിച്ചപ്പോള്‍ ആദ്യ ദിനം തന്നെ 3213 പേര്‍ അപേക്ഷ സമര്‍പ്പിച്ചു. ആഗസ്റ്റ് 15 വരെ അപേക്ഷ തുടരും. 7000ത്തിലധികം പേരാണ് പുതിയതായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. അഡ്മിഷന്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് 155 എന്ന ഹോട്ട്‌ലൈന്‍ നമ്പറിലോ 44044444 എന്ന നമ്പറിലോ അല്ലെങ്കില്‍ 60020020 എന്ന നമ്പറില്‍ മെസേജയച്ചോ വിശദാംശങ്ങള്‍ അറിയാം.