Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

വാഹനങ്ങള്‍ വലിച്ചുകൊണ്ട് പോകുന്ന ട്രെയിലറോ സെമി-ട്രെയിലറോ റോഡിലെ ഇടതു ലൈന്‍ ഉപയോഗിക്കരുത്

ദോഹ: വാഹനങ്ങള്‍ വലിച്ചുകൊണ്ട് പോകുന്ന ട്രെയിലറോ സെമി-ട്രെയിലറോ റോഡിലെ ഇടതു ലൈന്‍ ഉപയോഗിക്കുന്നത് ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിള്‍ (43) പ്രകാരം നിരോധിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അതിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ വഴി ഓര്‍മിപ്പിച്ചു.
ഇടതു ലൈന്‍ സ്പീഡ് ട്രാക്കാണ്.

ട്രെയിലറോ സെമി-ട്രെയിലറോ വലിച്ചുകൊണ്ട് പോകുന്ന വാഹനം ഓടിക്കുന്ന ഏതൊരു വ്യക്തിയും റോഡിന്റെ വലതുവശത്ത് കൂടി മാത്രമേ വാഹനമോടിക്കാവൂ എന്നും മറ്റ് വാഹനങ്ങളെ മറികടക്കാന്‍ പാടില്ലെന്നും ട്രാഫിക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ (43) പറയുന്നു.

ഗതാഗത സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനാണ് ഈ നടപടി നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button