ഖത്തര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി , പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: മന്ത്രിസഭയില്‍ ഭേദഗതി വരുത്തി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഉത്തരവ് പുറപ്പെടുവിച്ചു. രണ്ട് വനിത മന്ത്രിമാരടക്കം മൊത്തം 13 മന്ത്രിമാരാണുള്ളത്.
വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസ വകുപ്പിനും സാമൂഹിക വികസന, കുടുംബ വകുപ്പിനുമാണ് വനിത മന്ത്രിമാരുള്ളത്.
2021 -ലെ നമ്പര്‍ 4 -ന്റെ അമിരി ഉത്തരവ് പ്രകാരം പുതിയ മന്ത്രിമാര്‍ താഴെ പറയുന്നവരാണ്.
1) ധനമന്ത്രി: അലി ബിന്‍ അഹമ്മദ് അല്‍ കുവാരി
2) ഗതാഗത മന്ത്രി: ജാസിം ബിന്‍ സെയ്ഫ് ബിന്‍ അഹമ്മദ് അല്‍ സുലൈത്തി
3) കായിക യുവജന മന്ത്രി: സലാഹ് ബിന്‍ ഗാനം അല്‍ അലി
4) മുനിസിപ്പാലിറ്റി മന്ത്രി: അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ
5) എന്‍ഡോവ്‌മെന്റുകളുടെയും ഇസ്ലാമിക കാര്യങ്ങളുടെയും മന്ത്രി: ഗാനം ബിന്‍ ഷഹീന്‍ ബിന്‍ ഗാനം അല്‍ ഗാനിം
6) വാണിജ്യ വ്യവസായ മന്ത്രി: ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ ഖാസിം അല്‍-അബ്ദുല്ല അല്‍ താനി
7) വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രി: ബുത്തൈന ബിന്‍ത് അലി അല്‍-ജാബര്‍ അല്‍-നുഐമി
8) സാംസ്‌കാരിക മന്ത്രി: ശൈഖ് അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ഹമദ് ബിന്‍ ജാസിം ബിന്‍ ഹമദ് അല്‍ ഥാനി
9) പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി: ശൈഖ് ഡോ. ഫാലഹ് ബിന്‍ നാസര്‍ ബിന്‍ അഹമ്മദ് ബിന്‍ അലി അല്‍ ഥാനി
10) തൊഴില്‍ മന്ത്രി: ഡോ അലി ബിന്‍ സഈദ് ബിന്‍ സുമൈഖ് അല്‍ മറി
11) വാര്‍ത്താവിനിമയ, വിവര സാങ്കേതിക മന്ത്രി: മുഹമ്മദ് ബിന്‍ അലി ബിന്‍ മുഹമ്മദ് അല്‍ മന്നായി
12) സാമൂഹിക വികസന, കുടുംബ മന്ത്രി: മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദ്
13) കാബിനറ്റ് കാര്യങ്ങളുടെ സഹമന്ത്രി: മുഹമ്മദ് ബിന്‍ അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍-യൂസഫ് അല്‍-സുലൈത്തി
ഇന്ന് രാവിലെ അമീരീ ദീവാനില്‍ നടന്ന ചടങ്ങില്‍ പുതിയ മന്ത്രിമാര്‍ അമീര്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റെടുത്തു.
ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ ഥാനി , പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.