
ഖത്തറില്‍ ഇഅ്തികാഫിനായി 183 പള്ളികള്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലുടനീളം 183 പള്ളികള്‍ ഇഅ്തികാഫിനായി ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം നിയോഗിച്ചു. പൂര്‍ണമായും ആരാധനകളില്‍ മുഴുകുന്നതിന് പള്ളികളില്‍ തങ്ങുകയും ലൗകിക കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്യുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്.
റമദാന് മാസത്തിലെ അവസാന പത്ത് ദിവസങ്ങളിലാണ് അധികമാളുകളും ഇഅ്തികാഫില്‍ ഇരിക്കാറുള്ളത്.
നിയുക്ത പള്ളികളില്‍ മാത്രമേ ഇഅ്തികാഫ് അനുവദിക്കുകയുള്ളൂ. ഇഅ്തികാഫ് ഇരിക്കുന്നവരുടെ പ്രായം 15 വയസ്സില്‍ കുറയാന്‍ പാടില്ല. 15 വയസ്സിന് താഴെയുള്ളവര്‍ക്ക് രക്ഷിതാക്കളോടൊപ്പം ഇഅ്തികാഫിരിക്കാം. എന്നാല്‍ എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇഅ്തികാഫ് ചെയ്യാന്‍ അനുവാദമില്ല.