Uncategorized

വിജയിക്കണമെന്ന ആഗ്രഹമാണ് ഏറ്റവും വലിയ വിജയമന്ത്രം ; മോഹന്‍കുമാര്‍

ദുബൈ : ജീവിത വിജയം നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും എന്നാല്‍ വിജയിക്കണമെന്ന അദമ്യമായ ആഗ്രഹമാണ് ഏറ്റവും വലിയ വിജയമന്ത്രമെന്നും ഷാര്‍ജ പുസ്തകോത്സവത്തിന്റെ എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മോഹന്‍ കുമാര്‍ അഭിപ്രായപ്പെട്ടു. ഗള്‍ഫിലെ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങളുടെ അഞ്ചാം ഭാഗം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിതത്തില്‍ വിജയിക്കുന്നവരെല്ലാം ചില സവിശേഷമായ സ്വഭാവഗുണങ്ങള്‍ പിന്തുടരുന്നവരായിരുന്നുവെന്നതും മനസ്സ് വെച്ചാല്‍ ആര്‍ക്കും വിജയിക്കാം എന്നതും സമകാലിക ലോകം സാക്ഷ്യപ്പെടുത്തുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. അതിനാല്‍ ജീവിത വ്യവഹാരങ്ങളില്‍ ആത്മാര്‍ത്ഥമായും അഭിനിവേശത്തോട് കൂടിയും ഇടപെടുകയും തങ്ങളുടെ വിജയപാഥ ഒരുക്കുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.

വിജയിച്ച ആളുകളെല്ലാം അവരുടെ ജീവിതലക്ഷ്യത്തെക്കുറിച്ച വ്യക്തമായ ധാരണയുള്ളവരായിരുന്നതോടൊപ്പം ആ മാര്‍ഗത്തില്‍ സമര്‍പ്പിതരായിരുന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. ഏത് രംഗത്തും ആത്മാര്‍പ്പണമാണ് വിജയം രൂപപ്പെടുത്തുന്ന സുപ്രധാനമായ മറ്റൊരു മന്ത്രമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖത്തറിലെ പ്രമുഖ റേഡിയോ ശൃംഖലയായ റേഡിയോ സുനോ, ഒലീവ് നെറ്റ് വര്‍ക്ക് സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ അമീര്‍ അലി പരുവള്ളി ആദ്യ പ്രതി ഏറ്റുവാങ്ങി. റേഡിയോ സുനോ പ്രോഗ്രാം ഹെഡ് അപ്പുണ്ണി ചടങ്ങില്‍ സംബന്ധിച്ചു.

Related Articles

Back to top button
error: Content is protected !!