ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി വിതരണം പുരോഗമിക്കുന്നു

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനെട്ടാമത് പതിപ്പ് വിതരണം പുരോഗമിക്കുന്നു. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ള നിരവധി പേരാണ് നിത്യവും ഡയറക്ടറി ഏറ്റുവാങ്ങുന്നത് .
പ്രമുഖ ഖത്തരീ സംരംഭകനായ ഇബ്രാഹീം അബ്ദുല്ല അല്‍ ഹൈല്‍, സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, വെസ്റ്റ് ഫീല്‍ഡ് കണ്‍സ്ട്രക് ഷന്‍ ഫിനാന്‍സ് മാനേജര്‍ ഹരീഷ് കെ.വി, ഇബ്തിസാം മെഡിക്കല്‍ സെന്ററിലെ ആയുര്‍വേദ ഡോ. ഫസീഹ അശ്കര്‍, ഈസ്റ്റേണ്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ഡോ. ടോം വര്‍ഗീസ് തുടങ്ങി നിരവധി പ്രമുഖരാണ് കഴിഞ്ഞ ദിവസം മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖില്‍ നിന്നും ഡയറക്ടറി ഏറ്റുവാങ്ങിയത്.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടണം.