Breaking News
ഖത്തറില്‍ കുമിഞ്ഞുകൂടിയ ട്രാഫിക് പിഴകള്‍ക്ക് ഇന്ന് മുതല്‍ 50 ശതമാനം ഇളവ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കുമിഞ്ഞുകൂടിയ ട്രാഫിക് പിഴകള്‍ക്ക് ഇന്ന് മുതല്‍ 50 ശതമാനം ഇളവ് . ദേശീയ ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് പ്രാബല്യത്തില്‍ വന്ന ‘ട്രാഫിക് വയലേഷന്‍ സെറ്റില്‍മെന്റ് ഇനീഷ്യേറ്റീവ്’ അടുത്ത മൂന്ന് മാസത്തേക്ക് സാധുവായിരിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഇന്ന് അതിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തു.
മെട്രാഷ് 2 വഴിയും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയും പേയ്മെന്റ് നടത്താം.
അടുത്ത വര്‍ഷം ആദ്യം മുതല്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ ഉണ്ടാകുമെന്നതിനാല്‍ ഈ സംരംഭം ജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ട്രാഫിക് വകുപ്പ് അഭ്യര്‍ത്ഥിച്ചു.