Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി സ്വദേശി കാഞ്ഞരകുണ്ടില്‍ ഷാജി മുഹമ്മദാണ് മരിച്ചത്. 48 വയസ്സായിരുന്നു. കാത്തിരക്കുണ്ടില്‍ കുഞ്ഞിമുഹമ്മദിന്റേയും ഖദീജയുടേയും മകനാണ് .

 

ദുബൈ, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവാസിയായിരുന്ന ഷാജി കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഖത്തറില്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്തുവരികയായിരുന്നു.

സുനീറയാണ് ഭാര്യ. ഷഹാന, സന എന്നിവര്‍ മക്കളാണ് .

നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്കുകൊണ്ടുപോകുമെന്ന് കെ.എം.സി.സി. മയ്യിത്ത് പരിപാലന കമ്മറ്റി അല്‍ ഇഹ് സാന്‍ ഭാരവാഹികള്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!