Breaking News
ഖത്തറില്‍ വിസ കച്ചവടം നടത്തിയ ഏഷ്യന്‍ വംശജന്‍ പിടിയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറില്‍ വിസ കച്ചവടം നടത്തിയ ഏഷ്യന്‍ വംശജന്‍ പിടിയില്‍. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഏഷ്യന്‍ വംശജനായ പ്രവാസിയെ പിടികൂടിയത്. ഇല്ലാത്ത കമ്പനികളുടെ പേരില്‍ ഇയാള്‍ വിസ തട്ടിപ്പു നടത്തുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇയാളുടെ പക്കല്‍ നിന്നും ഒരു ലാപ്‌ടോപ്പ് കമ്പ്യൂട്ടറും 13 എ.ടി.എം കാര്‍ഡുകളും നാല് പേര്‍സണല്‍ ഐ.ഡി യും പിടിച്ചെടുത്തിട്ടുണ്ട്. നിയമ നടപടിക്കായി ഇയാളെ പ്രോസിക്യൂഷന് കൈമാറിയതായും ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഖത്തറില്‍ വിസ കച്ചവടം നിയമവിരുദ്ധമാണ് .വിസ കച്ചവടത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.