പ്രമേഹ ബാധിതന്റെ നോമ്പ് , കെ.എം.സി.സി. ആരോഗ്യ ബോധവല്‍ക്കരണം സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ: : വിശുദ്ധ റമദാന്‍ മാസത്തിന്റെ മുന്നൊരുക്കം എന്ന നിലയില്‍ ഖത്തര്‍ കെ എം സി സി, പ്രമേഹ ബാധിതന്റെ നോമ്പ് എന്ന വിഷയത്തില്‍ ആരോഗ്യ ബോധവല്‍ക്കരണം സംഘടിപ്പിച്ചു. ഡോ. മഖ്തൂം അസീസ് ബോധവല്‍ക്കരണ ക്ലാസ് എടുത്തു.
ഖത്തറിലെ പ്രമേഹ രോഗികള്‍ക്കായി ഖത്തര്‍ ഫൌണ്ടേഷന്റെ കീഴില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഖത്തര്‍ ഡയബറ്റിക്ക് അസോസിയേഷനും ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ സംഘടനയായ യുണീഖുമായി ചേര്‍ന്നാണ് കെ എം സി സി ,ക്യാമ്പ് സംഘടിപ്പിച്ചത്.
സൗജന്യരക്തപരിശോധനയും മരുന്ന് വിതരണവും നടന്നു. ഡയബറ്റിക്ക് അസോസിയേഷന്‍ പ്രതിനിധികളായ ഡോ.ഫഹദ് അബ്ദുള്ള, പി.എ അഷ്റഫ്, യുണീഖ് പ്രസിഡണ്ട് മിനി സിബി, ജനറല്‍ സെക്രട്ടറി സാബിദ് പാമ്പാടി, ലുത്ഫി സയ്യിദ്, നിസാര്‍ ചെറുവത്ത്, മിനി ബെന്നി, മുഹമ്മദ് അമീര്‍, സ്മിതാ ദീപു, മുഹമ്മദ് സവാദ്, എന്നിവര്‍ പങ്കെടുത്തു.
കെ എം സി സി പ്രസിഡണ്ട് എസ് ഏ എം ബഷീര്‍ ക്യാമ്പ് ഉത്ഘാടനം ചെയ്തു. റയീസ് അലി സ്വാഗതവും, റഹീസ് പെരുമ്പ നന്ദിയും പറഞ്ഞു. കെ എം സി സി ഭാരവാഹികളായ ഏ വി ബക്കര്‍, ഫൈസല്‍ അരോമ, വിടിഎം സാദിഖ്, റൂബിനാസ് ,എന്നിവര്‍ നേതൃത്വം നല്‍കി.