
ഫിഫ 2022 ലോകകപ്പ് ഖത്തര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പതിനേഴായിരത്തിലധികം മാധ്യമ പ്രവര്‍ത്തകര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ഖത്തര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പതിനേഴായിരത്തിലധികം മാധ്യമ പ്രവര്‍ത്തകര്‍. ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ തന്നെ റെക്കോര്‍ഡ് മാധ്യമ സംഘമാണ് ഖത്തര്‍ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുടെ ഹോസ്റ്റ് കണ്‍ട്രി മീഡിയ സെന്ററിലും ഫിഫ യുടെ മെയിന്‍ മീഡിയ സെന്ററിലും ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.