ഈദ് അവധിക്ക് ഖത്തറിലെ വിവിധ പാര്‍ക്കുകളിലേക്കൊഴുകിയത് 131961 പേര്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഈദ് അവധിക്ക് ഖത്തറിലെ വിവിധ പാര്‍ക്കുകളിലേക്കൊഴുകിയത് 131961 പേര്‍ . കൂട്ടുകാരൊടും കുടുംബത്തോടുമൊപ്പം സമയം ചിലവഴിക്കുവാനും കളിവിനോദങ്ങളിലേര്‍പ്പെടുവാനുമായി സ്വദേശികളും വിദേശികളുമടക്കം നിരവധി പേരാണ് പാര്‍ക്കുകളിലെത്തിയത്.
ദോഹ മുനിസിപ്പാലിറ്റിയിലെ വിവിധ പാര്‍ക്കുകളില്‍ 50000 ലധികമാളുകളാണ് പെരുന്നാളവധിക്ക് ഒത്തു കൂടിയത്. റയ്യാന്‍ 35500, അല്‍ ഖോര്‍ 30831, അല്‍ വകറ, അല്‍ ദായന്‍, ഉം സലാല്‍, ശഹാനിയ എന്നിവിടങ്ങളില്‍ 15630 പേര്‍ എന്നിങ്ങനെയാണ് മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ കണക്കുകള്‍ .
പച്ചപ്പ് പിടിപ്പിച്ച വിശാലമായ പാര്‍ക്കുകളും ഫിറ്റ്നസ് സൗകര്യങ്ങളും കളിസ്ഥലങ്ങളുമൊക്കെ ഖത്തറിലെ പൊതു പാര്‍ക്കുകളെ അവധി ദിവസങ്ങളില്‍ നിരവധി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും പ്രിയപ്പെട്ട സ്ഥലമായി മാറ്റിയിരിക്കുന്നു. വീടിന്റെ ഇടുങ്ങിയ ഇടങ്ങളില്‍ നിന്നും രക്ഷപ്പെട്ട് ശുദ്ധ വായു ശ്വസിക്കുവാനും സാമൂഹിക സൗഹൃദങ്ങള്‍ക്കുമൊക്കെയായി നിരവധി പേരാണ് പാര്‍ക്കുകളിലെത്തുന്നത് . പാസീവ് വിനോദങ്ങളുടെ തടവറയില്‍ നിന്നും കുട്ടികളെ മോചിപ്പിച്ച് പ്രകൃതിയുടെ മടിതട്ടില്‍ ഓടിക്കളിക്കാനവസരമൊരുക്കുന്ന സുപ്രധാന കേന്ദ്രങ്ങളായി പാര്‍ക്കുകള്‍ മാറുന്നുവെന്നത് ആശാവഹമാണ് .