പി.എസ്.ജി ടീം ദോഹയിലെത്തി, മെസ്സി, നെയ്മര്‍, എംബാപ്പേ തുടങ്ങിയവരടങ്ങുന്ന സംഘം ഇനി രണ്ട് ദിവസം ദോഹയില്‍
റഷാദ് മുബാറക്
ദോഹ: കാല്‍പന്തുകളിയാവേശം നിറഞ്ഞുനില്‍ക്കുന്ന ഖത്തറിന്റെ മണ്ണില്‍് പി.എസ്.ജി ടീം കാലുകുത്തിയതോടെ ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളായ മെസ്സി, നെയ്മര്‍, എംബാപ്പേ തുടങ്ങിയവരെയൊക്കെ നേരില്‍ കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കളിയാരാധകര്‍.
പത്താം തവണയും ഫ്രഞ്ച് ചാമ്പ്യന്‍മാരായ ഖത്തര്‍ ഉടമസ്ഥയിലുള്ള പാരീസ് സെന്റ് ജെര്‍മെയ്ന്‍ ( പി.എസ്.ജി ) സ്പ്രിം ടൂറിന്റെ ഭാഗമായാണ് ഇന്ന് ദോഹയിലെത്തിയത്. ഖത്തറിലെ ക്ലബിന്റെ പങ്കാളികളായ എ.എല്‍. എല്‍, , അസ്പറ്റാര്‍, ഉരീദു,ഖത്തര്‍ നാഷണല്‍ ബാങ്ക്, ഖത്തര്‍ എയര്‍വേയ്സ് , ഖത്തര്‍ ടൂറിസം തുടങ്ങിയവരുടെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പി.എസ്.ജി ടീം ലോക കപ്പിനായി തയ്യാറാക്കിയ രണ്ട് സ്റ്റേഡിയങ്ങളില്‍ കളിക്കുമെന്നാണറിയുന്നത്. ലോകോത്തരങ്ങളായ ഫുട്ബോള്‍ വേദികളിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിയുന്നത്ര കാല്‍പന്തുകളിയാരാധകരുടെ ശ്രദ്ധ ക്ഷണിക്കുന്നതിനായി പി.എസ്.ജി കളിക്കാര്‍ ഖത്തര്‍ എയര്‍വേയ്‌സിനൊപ്പം ഇന്‍സ്റ്റാഗ്രാമിലെ തത്സമയ പരിപാടിയില്‍ പങ്കെടുക്കും.