
ഖത്തര്‍ തൊഴില്‍ മന്ത്രി ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സ് വൈസ് പ്രസിഡണ്ട്
അമാനുല്ല വടക്കാങ്ങര
ദോഹ. ജനീവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ലേബര്‍ കോണ്‍ഫറന്‍സിന്റെ വൈസ് പ്രസിഡന്റായി ഖത്തര്‍ തൊഴില്‍ മന്ത്രി ഡോ. അലി ബിന്‍ സയീദ് ബിന്‍ സ്മൈഖ് അല്‍ മര്‍രി തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷങ്ങളില്‍ തൊഴില്‍ മേഖലയില്‍ ഖത്തര്‍ കൈവഹിച്ച നിര്‍ണായക നേട്ടങ്ങള്‍ക്കുളള അംഗീകാരമായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് മാതൃകാപരമായ നിയമനിര്‍മ്മാണ പരിഷ്‌കാരങ്ങളാണ് ഖത്തര്‍ നടപ്പാക്കിയത്. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം സ്ഥാപിക്കുന്നതോടൊപ്പം ലോകോത്തര സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഖത്തര്‍ നടപ്പാക്കിയത്.