Archived Articles
മോഷ്ടാവിനെ അറസ്റ്റ് ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ നിരവധി വീടുകളില്‍ നിന്നും പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍, ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മുതലായവ മോഷ്ടിച്ചതിന് ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള ഒരാളെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന് ഡിപ്പാര്‍ട്ട്മെന്റ് അറസ്റ്റ് ചെയ്തു.
കുറ്റാരോപിതനായ വ്യക്തിയെയും പിടിച്ചെടുത്ത വസ്തുക്കളും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചിത വകുപ്പുകളിലേക്ക് റഫര്‍ ചെയ്തതായി ആഭ്യന്തര മന്ത്രാലയം ട്വീറ്റില്‍ പറഞ്ഞു.