ഫിഫ 2022 ഖത്തര്‍ ലോകകപ്പ് പ്രചരണാര്‍ഥം ഡോം ഖത്തര്‍ സംഘടിപ്പിക്കുന്ന കിക്കോഫ് ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ഖത്തര്‍ ലോക കപ്പ് പ്രചരണാര്‍ഥം ഡോം ഖത്തര്‍ സംഘടിപ്പിക്കുന്ന കിക്കോഫ് ഇന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടക്കും. ഐ എം വിജയന്‍ ,ജി എസ് പ്രദീപ്, ഷൈജു ദാമോദരന്‍, ഷറഫലി തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഡോം ഖത്തര്‍ പ്രസിഡണ്ട് മശ്ഹൂദ് തിരുത്തിയാടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിപാടിക്ക് ചുക്കാന്‍ പിടിക്കുന്നത്.
കാല്‍പന്തുകളിയെ എന്നും നെഞ്ചേറ്റുന്ന മലപ്പുറം ജില്ലക്കാരുടെ ഖത്തറിലെ കൂട്ടായ്മയായ ഡോം ഖത്തര്‍ പോറ്റമ്മ നാടിന്റെ അഭിമാനമായ ഫിഫ ലോക കപ്പ് പ്രചാരണ പരിപാടിയില്‍ മാതൃകാപരമായ മുന്നേറ്റം നടത്തുന്നുവെന്നത് കാല്‍പന്തുകളിയാരാധര്‍ക്ക് ആവേശം പകരുന്നതാണ് .
ഡയസ്‌പോറ ഓഫ് മലപ്പുറം സംഘടിപ്പിച്ചുവരുന്ന ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഡോം ഖത്തര്‍ കിക്കോഫ് 2022 ക്യാമ്പയിന്റെ ഭാഗമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ഗോള്‍ 2022 സംഘടിപ്പിക്കുന്നത്.
രാവിലെ 9 30 ന് വേള്‍ഡ് കപ്പ് അടിസ്ഥാനമാക്കി ഗ്രാന്‍ഡ്മാസ്റ്റര്‍ ജിഎസ് പ്രദീപ് നേതൃത്വം നല്‍കുന്ന ഓള്‍ കേരള കോളേജ് സ്റ്റുഡന്‍സ് ക്വിസ്സില്‍ കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.
ഉച്ചക്ക് 1 30 ന് പ്രമുഖര്‍ പങ്കെടുക്കുന്ന ഫുട്‌ബോള്‍ സിമ്പോസിയവും വൈകുന്നേരം അഞ്ചുമണിക്ക് കേരളത്തിലെ പ്രമുഖരായ സീനിയര്‍ താരങ്ങളെ അണിനിരത്തി കൊണ്ടുള്ള ഫുട്‌ബോള്‍ പ്രദര്‍ശന മത്സരവും ഖത്തറിലെ സ്റ്റേഡിയങ്ങളെ പരിചയപ്പെടുത്തി കൊണ്ടുള്ള ഡോക്യുമെന്ററിയും പരിപാടിയുടെ ഭാഗമാകും. കൊച്ചുകുട്ടികള്‍ ഒരുക്കുന്ന ഫ്രീ സ്‌റ്റൈല്‍ അഭ്യാസങ്ങള്‍ പരിപാടിക്ക് മാറ്റുകൂട്ടും.
ഉച്ചക്ക് നടക്കുന്ന സിംപോസിയത്തില്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍, ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോക്ടര്‍ സക്കീര്‍ ഹുസൈന്‍, കമാല്‍ വരദൂര്‍, ഡോക്ടര്‍ ഐ എം വിജയന്‍, ഫുട്‌ബോള്‍ കമന്ററ്റര്‍ ഷൈജു ദാമോദര്‍, ആസിഫ് സഹീര്‍, ഷറഫലി, സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടര്‍ ജീന പോള്‍ എന്നിവര്‍ പങ്കെടുക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടികള്‍ ഡോം ഖത്തര്‍ ഫേസ്ബുക്ക് പേജ് www.facebook.com/domqatar.
യൂട്യൂബ് പേജില്‍ : https://youtu.be/EwMslT-U3PQ
വഴി ലൈവ് സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്.