
Breaking News
കാരവന്‍ പദ്ധതി അല്‍ മെസിലയിലെ ദര്‍ബ് അല്‍ സായിയില്‍ ഈയാഴ്ച ആരംഭിക്കും
അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തര്‍ ലോകകപ്പ് ആരാധകര്‍ക്ക് കൂടുതല്‍ പാര്‍പ്പിട സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായുള്ള കാരവന്‍ പദ്ധതി അല്‍ മെസിലയിലെ ദര്‍ബ് അല്‍ സായിയില്‍ ഈയാഴ്ച ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയിലെ ഹൗസിംഗ് ഡിപ്പാര്‍ട്ട്മെന്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഉമര്‍ അല്‍ ജാബിറിനെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാരവന്‍ പ്രാദേശിക വിതരണക്കാര്‍ വഴിയാണ് ലഭ്യമാക്കുക. ഏകദേശം 1,500 യൂണിറ്റുകള്‍ ഹോസ്റ്റുചെയ്യാന്‍ സൈറ്റ് തയ്യാറാക്കും. ദോഹയുടെ ഹൃദയഭാഗത്ത് രണ്ട് മെട്രോ സ്റ്റേഷനുകളും എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്ന ഒന്നിലധികം സേവനങ്ങളുമുള്ള സ്ഥലമായിരിക്കും ഇത്.