Archived Articles

കുവാഖ് , മുഹമ്മദ് നൗഷാദ് അബു പ്രസിഡണ്ട് , വിനോദ് വള്ളിക്കോല്‍ ജനറല്‍ സെക്രട്ടറി , റിജിന്‍ പള്ളിയത്ത് ട്രഷറര്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ : ഖത്തറിലെ കണ്ണൂര്‍ നിവാസികളുടെ സൗഹൃദ കൂട്ടായ്മയായ കുവാഖിന്റെ പ്രസിഡണ്ടായി മുഹമ്മദ് നൗഷാദ് അബുവും ജനറല്‍ സെക്രട്ടറിയായി വിനോദ് വള്ളിക്കോലും തെരഞ്ഞെടുക്കപ്പെട്ടു.
റിജിന്‍ പള്ളിയത്താണ് ട്രഷറര്‍. അമിത്ത് രാമകൃഷ്ണന്‍, നിയാസ് ചിറ്റാലിക്കല്‍ ( വൈസ് പ്രസിഡണ്ടുമാര്‍)) , ആനന്ദജന്‍ (ജോ. ട്രഷറര്‍) രതീഷ് മാത്രാടന്‍ (കള്‍ച്ചറല്‍ സെക്രട്ടറി), തേജസ് നാരായണന്‍
(ജോ. കള്‍ച്ചറല്‍ സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
കുവാഖിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഐ സി സി മുംബൈ ഹാള്ളില്‍ നടന്നു. പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബുവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. ജനറല്‍ സെക്രട്ടറി വിനോദ് വള്ളിക്കോല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ആനന്ദജന്‍ സാമ്പത്തിക റിപ്പോര്‍ട്ടും യോഗത്തിന് മുമ്പാകെ അവതരിപിച്ചു.

ഈ അടുത്ത നാളുകളില്‍ വിട്ടു പിരിഞ്ഞവര്‍ക്ക് ആദരാഞലികള്‍ അര്‍പിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം സഞ്ജയ് രവീന്ദ്രന്‍ അവതരിപിച്ചു.

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വ്വീസ് നടത്താനുള്ള അനുമതി നല്‍കണമെന്നും മറ്റു സമീപ വിമാനത്താവളങ്ങളെക്കാള്‍ കണ്ണൂരിലേക്ക് അധിക യാത്രാ നിരക്ക് ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കാനുള്ള നടപടികള്‍ കൈകൊള്ളണമെന്നും ഖത്തറില്‍ നിന്ന് കൂടുതല്‍ ഫ്‌ളൈറ്റുകള്‍ ഷെഡ്യൂള്‍ ചെയ്യണമെന്നും ആവശ്യപെട്ടു കൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുക്കള്‍ക്കായുള്ള പ്രമേയം റിജിന്‍ പള്ളിയത്ത് അവതരിപിച്ചു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പുതുതായി തിരഞ്ഞെടുത്ത അംഗങ്ങളെ സ്ഥാപകാംഗം ശശിധരന്‍ പി വി യോഗത്തിന് പരിചയപെടുത്തി.
2022- 24 വര്‍ഷത്തേക്കുള്ള ഭരണസമിതി അംഗങ്ങളെ വിനോദ് വള്ളിക്കോല്‍ പരിചയപ്പെടുത്തി.

വാര്‍ഷിക യോഗത്തിനു വിനോദ് വള്ളിക്കോല്‍ സ്വാഗതവും അമിത്ത് രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!