
Breaking News
ഇന്‍ഡസ്ട്രിയല്‍ റൗണ്ട് എബൗട്ട് സെപ്റ്റംബര്‍ 15 മുതല്‍ ഭാഗികമായി അടക്കും
അമാനുല്ല വടക്കാങ്ങര
ദോഹ: ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ റൗണ്ട് എബൗട്ട് എന്നറിയപ്പെടുന്ന ഖാലിദ് ബിന്‍ അഹമ്മദ് ഇന്റര്‍ചേഞ്ച് റൗണ്ട് എബൗട്ട് സെപ്റ്റംബര്‍ 15 മുതല്‍ ഭാഗികമായി അടക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അശ്ഗാല്‍) അറിയിച്ചു. അടച്ചിടല്‍ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ചാണ് നടപ്പാക്കുന്നതെന്നും ഒക്ടോബര്‍ അവസാനം വരെ തുടരുമെന്നും അശ് ഗാല്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു.
അല്‍ ഫുറൂസിയയെയും ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ സ്ട്രീറ്റുകളെയും ബന്ധിപ്പിക്കുന്ന ട്രാഫിക്കിലൂടെ രണ്ട് പാതകളോടൊപ്പം റൗണ്ട് എബൗട്ടിലെ ഗതാഗതം സ്വതന്ത്ര വലത് തിരിവുകളിലേക്ക് തിരിച്ചുവിടും.