
Breaking News
ഫിഫ 2022 ലോകകപ്പ് ഖത്തറിനുള്ള സുരക്ഷാ സേനയുടെ യൂണിഫോം പ്രധാനമന്ത്രി പുറത്തിറക്കി
അമാനുല്ല വടക്കാങ്ങര
ദോഹ: ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ സുരക്ഷാ സേനയ്ക്ക് അംഗീകൃത യൂണിഫോം പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ താനി ആഭ്യന്തര മന്ത്രാലയത്തില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ പുറത്തിറക്കി.
ചാമ്പ്യന്‍ഷിപ്പില്‍ ഉപയോഗിക്കുന്ന മെക്കാനിസങ്ങള്‍, വാഹനങ്ങള്‍, മോട്ടോര്‍സൈക്കിളുകള്‍ എന്നിവയുടെ ഉദ്ഘാടനത്തിന് പുറമെ, ചാമ്പ്യന്‍ഷിപ്പ് സുരക്ഷാ സേനയുടെ യൂണിഫോമുകള്‍, സ്ഥലങ്ങള്‍, സംരക്ഷണ ദൗത്യങ്ങള്‍, ഓരോ യൂണിറ്റിന്റെയും സുരക്ഷാ ചുമതലകള്‍ എന്നിവയെക്കുറിച്ചുള്ള ദൃശ്യ അവതരണത്തിനും പ്രധാനമന്ത്രി സാക്ഷിയായി.
ഉദ്ഘാടന ചടങ്ങില്‍ സെക്യൂരിറ്റി കമ്മിറ്റിയിലെ അംഗങ്ങളും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും സുരക്ഷാ നേതാക്കളും പങ്കെടുത്തു.