Uncategorized

സഫാരി 10, 20, 30 പ്രമോഷന് ഇന്ന് തുടക്കം

അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയില്‍ 10,20,30 പ്രമോഷന് ഇന്ന് തുടക്കം.
സ്വദേശികളും വിദേശികളുമടക്കം നിരവധി ഉപഭോക്താക്കള്‍ കാത്തിരിക്കുന്ന സഫാരിയുടെ ഏറ്റവും ജനപ്രിയ പ്രമോഷന്‍ ആണ് സഫാരി 10 20 30 പ്രമോഷന്‍.

പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മത്സ്യം, മാംസം, ബേക്കറി, ഹോട്ട് ഫുഡ് മറ്റ് ഭക്ഷ്യോല്‍പന്നങ്ങള്‍, കോസ്‌മെറ്റിക്‌സ,് ഹൗസ്‌ഹോള്‍ഡ്, റെഡിമെയ്ഡ്, ഫുട്ട്വെയര്‍, ഇലക്ട്രോണിക്‌സ,് കമ്പ്യൂട്ടര്‍ ആക്‌സസറീസ് തുടങ്ങി നിത്യോപയോഗ വസ്തുക്കളും, ഭക്ഷ്യധാന്യങ്ങളും, തുണിത്തരങ്ങളും അടക്കം ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങളാണ് 10,20,30 റിയാല്‍ പ്രമോഷനില്‍ സഫാരി ഔട്ട്ലെറ്റുകളില്‍ ലഭ്യമാക്കിയിട്ടുള്ളത്.

പെര്‍ഡിക്ക്‌സ് ചിക്കന്‍ ഗ്രില്ലര്‍ 1400 ഗ്രാം വെറും 10 റിയാല്‍, കോഹിനൂര്‍ എവരി ഡേ ബസുമതി റൈസ് 5 കിലോ പാക്കറ്റ് വെറും 20 റിയാല്‍, റെഡ്മി എയര്‍ ഡോട്ട്‌സ് വെറും 30 റിയാല്‍, ലിപ്റ്റണ്‍ യെല്ലൊ ലേബല്‍ ട്ടീ പൗഡര്‍ 450 ഗ്രാംമിന്റെ 2 എണ്ണം വെറും 30 റിയാല്‍, ഡോവ് ഷാംപൂ 400 മില്ലി ലിറ്ററിന്റെ 2 ബോട്ടിലിന് 10 റിയാല്‍, റോട്ട്പങ്ക് ഫ്‌ളാസ്‌ക്ക് 30 റിയാല്‍ തുടങ്ങിയവ പ്രധാന ആകര്‍ഷണങ്ങളില്‍ ചിലതാണ്.

നാവില്‍ കൊതിയൂറുന്ന വിവിധ രുചിക്കൂട്ടുകള്‍ ഒരുക്കിക്കൊണ്ട് സഫാരി ബേക്കറി ആന്‍ഡ് ഹോട്ട് ഫുഡ് വിഭാഗത്തില്‍ ഒട്ടനവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വെസ്റ്റേണ്‍, സൗത്ത് ഇന്ത്യന്‍, നോര്‍ത്ത് ഇന്ത്യന്‍, അറബിക്ക്, ചൈനീസ് തുടങ്ങിയ വിഭവങ്ങളും ബോംബെ ചിക്കന്‍ ബിരിയാണി, ചിക്കന്‍ മജ്ബൂസ്, ഡോണട്ട്‌സ്, സ്‌പൈസി ചിക്കന്‍ ഫ്രൈ ഒരു പീസിനൊപ്പം ഗീ റൈസ് 800 ഗ്രാം കൂടെ ദാല്‍ ഫ്രൈ 400 ഗ്രാം തുടങ്ങിയ വെത്യസ്ത വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച കോംമ്പോ ഓഫറുകള്‍ ഉള്ള വിഭവങ്ങളും ഒരുക്കിയിരിക്കുന്നു. ഫ്രഷ് ഫുഡിലെ ഡെയിലി വിഭാഗത്തില്‍ ഫ്രഷ് ജാമുകള്‍ മറ്റു ചീസ് ഐറ്റംസിനുമൊപ്പം ബട്ടര്‍ ബ്ലോക്ക്‌സ്, റൗമി ചീസ്, റെഡ് ചെഡാര്‍ ചീസ്, ഫ്രെഷ് പനീര്‍, ലെമണ്‍ പിക്കിള്‍ തുടങ്ങിയവയും ഈ 10,20,30 പ്രമോഷനില്‍ ലഭ്യമാണ്. വിവിധ തരം ജ്യൂസുകള്‍, ഡ്രിങ്കിങ് വാട്ടര്‍, ചിക്കന്‍ ഫ്രാങ്ക്സ,് ചിക്കന്‍ നഗറ്റ്‌സ് വിവിധ ഇനം ഐസ്‌ക്രീംസ,് തുടങ്ങി പാലും പാലുല്‍പന്നങ്ങളും അടക്കം നിരവധി ഭക്ഷ്യോല്പന്നങ്ങള്‍ 10, 20, 30 റിയാലിന് ഫ്രോസണ്‍ വിഭാഗത്തില്‍ ലഭ്യമാക്കുന്നുണ്ട്. ഗ്രോസറി വിഭാഗത്തില്‍ അനവധി സ്‌നാക്‌സുകളും മറ്റു ഭക്ഷ്യ ഉല്‍പന്നങ്ങളും നിരത്തിയിട്ടുണ്ട്. അതുപോലെ തന്നെ ഹൗസ് ഹോള്‍ഡ് വിഭാഗത്തില്‍ വൈവിധ്യമാര്‍ന്ന വിവിധോദ്ദേശ്യ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം കോസ്‌മെറ്റിക്‌സ് വിഭാഗത്തില്‍ എന്‍ ചാന്‍ഡര്‍, ഡോവ്, ഫെയര്‍ ആന്‍ഡ് ഫെയര്‍ ആന്‍ഡ് ലൗലി, പാന്റീന്‍, ലക്‌സ്, ഒലേ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും പെര്‍ഫ്യൂം, ബോഡി സ്‌പ്രേ, മേക്കപ്പ് സെറ്റ്്‌സ,് പലതരം സോപ്പ്, ഫേസ് വാഷ്, ബോഡി ലോഷന്‍ തുടങ്ങിയവയും വിവിധ ആരോഗ്യ സൗന്ദര്യ പരിപാലന വസ്തുക്കളും സഫാരി ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു.
സ്റ്റേഷനറി വിഭാഗത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായതും ഓഫീസുകളിലേക്കാവശ്യമായതും അടക്കം ധാരാളം സ്‌കൂള്‍ സ്റ്റേഷനറി ഐറ്റംസ് ലഭ്യമാണ്. ഫേബര്‍ കാസില്‍, മോപ്പഡ് സ്‌കൂള്‍ കിറ്റ് വിവിധയിനം സ്റ്റേഷനറി സെറ്റുകള്‍ തുടങ്ങിയവ കൂടാതെ ടോയ്‌സ് വിഭാഗത്തിലും സ്‌പോര്‍ട്‌സ് വിഭാഗത്തിലും 10 20 30 റിയാലില്‍ ലഭിക്കുന്ന സാധനങ്ങളുടെ നിര ജനങ്ങളുടെ പ്രതീക്ഷകള്‍ക്കും അപ്പുറമാണ.് ഗാര്‍മെന്‍്‌സ് ആന്‍ഡ് റെഡിമെയ്ഡ് വിഭാഗത്തില്‍ മെന്‍സ് വെയര്‍ ലേഡീസ് ചുരിദാര്‍, ചുരിദാര്‍ മെറ്റീരിയല്‍സ്, ലേഡീസ് ഡെനിം ജാക്കറ്റ്, കിഡ്‌സ് വെയര്‍, ഫൂട്ട് വെയര്‍, ലേഡീസ് ബാഗ്‌സ്, ന്യൂ ബോണ്‍ ബേബി വിഭാഗത്തിലും അടക്കം ഗുണമേന്മയേറിയ വന്‍ കളക്ഷനാണ് വെറും 10 20 30 റിയാലിന് സഫാരി നിരത്തിയിട്ടുള്ളത്. ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ആകട്ടെ വിവിധതരം എമര്‍ജന്‍സി ലൈറ്റുകള്‍, ട്രിമ്മര്‍, ട്ടോര്‍ച്ചുകള്‍,കാല്‍ക്കുലേറ്ററുകള്‍, ഹെഡ്‌സെറ്റുകള്‍,സ്മാര്‍ട്ട് വാച്ചുകള്‍,
തുടങ്ങി ധാരാളം ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും നിരത്തിക്കൊണ്ട് വമ്പിച്ച വിലക്കുറവോടു കൂടെ വൈവിധ്യം നിറഞ്ഞ പ്രമോഷനായാണ് ഈ 10,20,30 പ്രമോഷന്‍ ഇത്തവണ ജനങ്ങളിലേക്ക് എത്തുന്നത്.

സഫാരിയുടെ എറ്റവും പുതിയ മെഗാ പ്രമോഷനായ സഫാരി വിന്‍ 5 ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കാര്‍ ആന്റ് 2.5 കിലോ ഗോള്‍ഡ് പ്രമോഷനിലൂടെ 5 ടൊയോട്ട ഫോര്‍ച്ച്യൂണര്‍ 2022 മോഡല്‍ കാറുകളും 2.5 കിലോ സ്വര്‍ണ്ണവും സമ്മാനമായി നേടാനുള്ള അവസരവും സഫാരി ഒരുക്കുന്നു. സഫാരിയുടെ എത് ഔട്ട്‌ലറ്റുകളില്‍ നിന്നും വെറും അമ്പത് റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ റാഫിള്‍ കൂപ്പണ്‍ നറുക്കടുപ്പിലൂടെ മൈ സഫാരി ക്ലബ്ബ് കാര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.

 

Related Articles

Back to top button
error: Content is protected !!