Uncategorized
ഖത്തറില്‍ 100 പെട്രോള്‍ സ്‌റ്റേഷനുകളുമായി വുഖൂദ്
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളിലായി ലോകോത്തരങ്ങളായ 100 പെട്രോള്‍ സ്‌റ്റേഷനുകളുമായി വുഖൂദ് ജൈത്ര യാത്ര തുടരുന്നു.
വുഖൂദിന്റെ നൂറാമത്തെ സ്റ്റേഷനായി ബു സിദ്ര പെട്രോള്‍ സ്റ്റേഷന്‍ വ്യാഴാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്. 16 മൊബൈല്‍ പെട്രോള്‍ സ്‌റ്റേഷനുകളടക്കം മൊത്തം വുഖൂദ് പെട്രോള്‍ സ്‌റ്റേഷനുകളുടെ എണ്ണം 116 ആയി.