Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലോകക്കപ്പ് വളണ്ടിയര്‍മാരായ മലയാളി വനിതകളെ നടുമുറ്റം ആദരിച്ചു

അമാനുല്ല വടക്കാങ്ങര

ദോഹ:ഫിഫ ലോകക്കപ്പ്  ആരവങ്ങള്‍ അവസാനിക്കുമ്പോള്‍  വളണ്ടിയര്‍ സേവനം നിര്‍വ്വഹിച്ച മലയാളി വനിതകളെ നടുമുറ്റം ഖത്തര്‍ ആദരിച്ചു.അബൂ ഹമൂറിലെ ഐ സി സി അശോക ഹാളില്‍ വ്യാഴാഴ്ച വൈകീട്ട് നടന്ന ‘സല്യൂട്ട് ഹെര്‍’ എന്ന പരിപാടിയിലാണ് മുന്നൂറിലധികം വരുന്ന മലയാളി വനിതകളെ നടുമുറ്റം ആദരിച്ചത്.ലോകക്കപ്പിനോടനുബന്ധിച്ച് വിവിധ മേഖലകളില്‍ വളണ്ടിയര്‍ സേവനമനുഷ്ഠിച്ചവരില്‍ നിന്ന് നേരത്തെ രജിസ്‌ട്രേഷന്‍ സ്വീകരിച്ചിരുന്നു.ഇതുവഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത മുന്നൂറിലധികം പേര്‍ക്കാണ് ആദരമൊരുക്കിയത്.

ഖത്തര്‍ വുമണ്‍സ് നാഷണല്‍ വോളിബാള്‍ ടീമംഗം ലൈല മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം അസിസ്റ്റന്റ് വെന്യു മാനേജര്‍ മഹ അലി മുഹമ്മദ്, ഐ സി ബി എഫ് പ്രസിഡന്റ് വിനോദ് നായര്‍,എം ഇ എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.ഹമീദ ഖാദര്‍,നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കി,കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് മുനീഷ് എ സി, റിയാദ മെഡിക്കല്‍ സെന്റര്‍ എം ഡി ജംഷീര്‍ ഹംസ,ക്ലിക്കോണ്‍ കണ്‍ട്രിഹെഡ് ഹംസ കൊല്ലാരോത്ത്,ഫെസ്റ്റിവല്‍ ലിമോസിന്‍ ജനറല്‍ മാനേജര്‍ ഷബീര്‍ കിഴക്കേവയലില്‍,സ്പ്രിംഗ് ഇന്റര്‍നാഷണല്‍ എം ഡി മുഹമ്മദ് അല്‍ ഫഹദ്,റീഗേറ്റ് ബില്‍ഡേഴ്‌സ് എംഡി ഹസ്‌കര്‍ സി എച്ച് തുടങ്ങിയവര്‍ ഉദ്ഘാടന സെഷനില്‍ സംബന്ധിച്ചു.റിയാദ മെഡിക്കല്‍ സെന്റര്‍ പ്രിവിലേജ് കാര്‍ഡ് പ്രകാശനം നടുമുറ്റം പ്രസിഡന്റ് സജ്‌ന സാക്കിക്ക് നല്‍കി എം ഡി ജംഷീര്‍ ഹംസ നിര്‍വ്വഹിച്ചു.
അതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ നടുമുറ്റം സെക്രട്ടറിയേറ്റ്,കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ കൈമാറി.കേന്ദ്രകമ്മിററി അംഗം ജോളി തോമസ് നടുമുറ്റത്തെ പരിചയപ്പെടുത്തി സംസാരിച്ചു.വളണ്ടിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും മുഖ്യാതിഥികളും നടുമുറ്റം കേന്ദ്രകമ്മിറ്റി അംഗങ്ങളും സമ്മാനിച്ചു. ഇര്‍ഫാന്‍ യാസീന്‍,അമല്‍ ഫാത്മ,ഹവാസിന്‍ ഷമീം ,സാന്ദ്ര കെ സബീഷ്,തനാല്‍ ഖദീജ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
നടുമുറ്റം സെക്രട്ടറി നിത്യ സുബീഷ് സ്വാഗതം പറഞ്ഞു.നടുമുറ്റം ജനറല്‍ സെക്രട്ടറി മുഫീദ അഹദ്,സെക്രട്ടറി ഫാത്വിമ തസ്‌നിം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നജ്‌ല നജീബ്,ഖദീജാബി നൌഷാദ്,ലത കൃഷ്ണ,സനിയ്യ കെ സി,സുമയ്യ തസീന്‍,വാഹിദ നസീര്‍,വിവിധ ഏരിയ പ്രവര്‍ത്തകരായ രജിഷ പ്രദീപ്,റഹീന സമദ്,ഷഹനാസ് അബ്ദുസലാം,ഹുദ,നിജാന,റഫിയ,ഹഫ്‌സ,സുഹാന റിയാസ്,റംല ബഷീര്‍,ഫൗസിയ ജൗഹര്‍,നുസ്‌റത്ത് നജീബ്,സഫ്രീന,സാബിറ,ബബീന,റുദൈന,അജീന,ഫരീദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സന നസീം പരിപാടി നിയന്ത്രിച്ചു.

 

Related Articles

Back to top button