മലര്‍വാടി ബാലസംഘം ഫിഫ വേള്‍ഡ് കപ്പ് ക്വിസ് മത്സരം സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ : ഫിഫ വേള്‍ഡ് കപ്പിനോടനുബന്ധിച്ച് മലര്‍വാടി ബാലസംഘം റയ്യാന്‍ സോണ്‍ 13 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച ഫിഫ വേള്‍ഡ് കപ്പ് ക്വിസ് മത്സരം ശ്രദ്ധേയമായി. ഫൈനലില്‍ ആദില്‍ മന്‍സൂര്‍ (റയ്യാന്‍ സോണ്‍), തമീം അനസ് (ദോഹ സോണ്‍), ആദം നൗഷാദ് (റയ്യാന്‍ സോണ്‍) എന്നിവര്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇഹ്സാന്‍ അഹ്മദ് (വക്റ സോണ്‍), മുഹമ്മദ് സ്വാലിഹ് (തുമാമ സോണ്‍), അസീന്‍ ജാഫര്‍, മുആദ് ശിഹാബ് (ഇരുവരും മദിന ഖലീഫ സോണ്‍), മുഹമ്മദ് രിഹാന്‍ (റയ്യാന്‍ സോണ്‍) എന്നിവര്‍ പ്രോത്സാഹന സമ്മാനത്തിനര്‍ഹരായി.
മലര്‍വാടിയുടെ അഞ്ച് സോണുകളില്‍ നിന്നായി 120 ല്‍ പരം കുട്ടികള്‍ പങ്കെടുത്ത പ്രാഥമിക റൗണ്ടില്‍ മികവ് പുലര്‍ത്തിയ 8 പേരാണ് ഫൈനല്‍ റൗണ്ടിലേക്ക് അര്‍ഹത നേടിയത്, ഫിഫ വേള്‍ഡ് കപ്പ് 2022 ന്റെ എട്ട് സ്റ്റേഡിയങ്ങളുടെ പേരുകളിലായിരുന്നു ഫൈനലിലെത്തിയവര്‍ മാറ്റുരച്ചത്. വിജയികള്‍ക്ക് സി.ഐ.സി. റയ്യാന്‍ സോണല്‍ ഭാരവാഹികളായ ഷിബിലി സിബ്ഗത്തുള്ള, സിദ്ദിഖ് വേങ്ങര, ഷാജുദ്ധീന്‍ ആലത്തൂര്‍, മൊയ്തു കേളോത്ത്, ഡോക്ടര്‍ നൗഷാദ്, അഷ്റഫ് ആയതു പറമ്പില്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു, സൈനബ അബ്ദുല്‍ ജലീല്‍, ഷിറിന് ഷെബീര്‍, സലീന, സാജിര്‍, അക്ബര്‍, അബ്ദുല്‍ റസാക്ക്. ബഷീര്‍, റഫീഖ്, ഷെരീഫ്, സര്‍താജ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. അബ്ദുല്‍ ജലീല്‍ എം. എം. ആയിരുന്നു ക്വിസ് മാസ്റ്റര്‍.