Breaking News
ഇക്വഡോറിനെ തളക്കുവാനുള്ള തന്ത്രങ്ങളുമായി സ്വന്തം മണ്ണില്‍ അല്‍ അന്നാബിയുടെ കന്നിപോരാട്ടം ഇന്ന് രാത്രി 7 മണിക്ക്
അമാനുല്ല വടക്കാങ്ങര
ദോഹ. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ ഒരു അധ്യായം തുന്നിച്ചേര്‍ത്ത് ഫിഫ 2022 ഖത്തര്‍ ലോകകപ്പിന് ഇ്ന്ന് വിസിലുയരുമ്പോള്‍ അല്‍ ്അന്നാബി ലോകകപ്പിലെ തങ്ങളുടെ ചരിത്രഗോള്‍ നേടുമോ എന്നതാണ് ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്നത്.
ഇക്വഡോറിനെ തളക്കുവാനുള്ള തന്ത്രങ്ങളുമായി സ്വന്തം മണ്ണില്‍ അല്‍ അന്നാബിയുടെ കന്നിപോരാട്ടം ഇന്ന് രാത്രി 7 മണിക്ക് അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തില്‍ നടക്കുമ്പോള്‍ ചരിത്രം കുറിക്കുമോ എന്നറിയാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. തികഞ്ഞ ആത്മവിശ്വാസത്തോടും പ്രതീക്ഷയോടെയുമാണ് കളത്തിലിറങ്ങുന്നതെന്ന ക്യാപ്ടന്‍ ഹസന്‍ അല്‍ ഹൈദൂസിന്റേയും കോച്ച് ഫെലിക്‌സ് സാഞ്ചസിന്റേയും വാക്കുകളെ വിശ്വസിക്കാമെങ്കില്‍ ഇന്ന് രാത്രി ഖത്തര്‍ ചരിത്രം കുറിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.