
ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന ദിവസം 566868 പേര്‍ ഖത്തര്‍ റെയില്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി
അമാനുല്ല വടക്കാങ്ങര
ദോഹ. നവംബര്‍ 20 ഞായറാഴ്ച 566868 പേര്‍ ഖത്തര്‍ റെയില്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ലോകകപ്പ് ഉദ്ഘാടന ദിവസം ഏറ്റവും കൂടുതലാളുകള്‍ യാത്രക്കായി ഉപയോഗിച്ചത് ദോഹ മെട്രോയും ലുസൈല്‍ ട്രാമുമായിരുന്നു. 544962 പേര്‍ ദോഹ മെട്രോയും 21906 പേര്‍ ലുസൈല്‍ ട്രാമും ഉപയോഗിച്ചു.ഖത്തര്‍ ലോകകപ്പ് ഉദ്ഘാടന ദിവസം മൊത്തം 566868 പേര്‍ ഖത്തര്‍ റെയില്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തി