Uncategorized

സെനഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് നെതര്‍ലാന്‍ഡ്സിന്റെ മുന്നേറ്റം

റഷാദ് മുബാറക്

ദോഹ : ഖത്തര്‍ ലോകകപ്പ് ഗ്രൂപ്പ് എ യില്‍ ഇന്നലെ . അല്‍ തുമാമ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനെഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ച് നെതര്‍ലാന്‍ഡ്സ് വിജയിച്ചു. തുടക്കം മുതല്‍ ഇരു ടീമുകളും പൊരുതി കളിച്ചതിനാല്‍ 84 മിനിറ്റുവരേയും ആര്‍ക്കും ഗോള്‍ വലയം ഭേദിക്കാനായില്ല. കളിയുടെ അവസാന ഘട്ടത്തില്‍ കോഡി ഗാക്‌പോ, ഡേവി ക്ലാസന്‍ എന്നിവര്‍ സെനഗലിന്റെ വലകുലുക്കി.

പരിക്കുപറ്റിയതിനാല്‍ സെനഗലിന് സാഡിയോ മാനെയും നെതര്‍ലാന്‍ഡ്സിന്റെ പ്രധാന ആക്രമണ ഭീഷണിയായ മെംഫിസ് ഡിപായേയും ഗ്രൗണ്ടിലിറക്കാനാവാത്തതിനാല്‍ ഏറ്റുമുട്ടല്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുമോ എന്ന ആശങ്കയിലായ നേരത്താണ് കളിയവസാനിക്കുവാന്‍ ആറ് മിനിറ്റുകള്‍ മാത്രം ശേഷിക്കെ സെനഗലിന്റെ വല കുലുക്കി നെതര്‍ലാന്‍ഡ്സ് വിജയമുറപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!