ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ നിന്നുള്ള പ്രതിദിന ശരാശരി കോളുകള്‍ 10 ലക്ഷം മിനിറ്റുകള്‍ കടന്നു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 ലോകകപ്പ് ദിനങ്ങളില്‍ സ്റ്റേഡിയങ്ങളില്‍ നിന്നുള്ള പ്രതിദിന ശരാശരി കോളുകള്‍ 10 ലക്ഷം മിനിറ്റുകള്‍ കടന്നതായി കമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (സിആര്‍എ) അറിയിച്ചു. ഖത്തറിലെ ടെലികോം സേവന ദാതാക്കളായ ഊരീദു ഖത്തറും വോഡഫോണ്‍ ഖത്തറും ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള മൊബൈല്‍ ടെലികോം സേവനങ്ങള്‍ നല്‍കിയതായും അതോറിറ്റി വ്യക്തമാക്കി.
ഗ്രൂപ്പ് ഘട്ടങ്ങളിലെ പ്രസക്തമായ സൂചകങ്ങള്‍ അനുസരിച്ച് ഖത്തറിനുള്ളിലെ ശരാശരി പ്രതിദിന വോയ്സ് കോളുകളുടെ എണ്ണം പ്രതിദിനം 44 ദശലക്ഷം മിനിറ്റിലെത്തി. വിജയ നിരക്ക് 99.8 ശതമാനമാണ്. മൊബൈല്‍ ഡാറ്റയുടെ കാര്യത്തില്‍, 5 ജി നെറ്റ്വര്‍ക്കുകളില്‍ ശരാശരി ഡൗണ്‍ലോഡ് വേഗത 304 മെഗാബൈറ്റ്സും , ശരാശരി അപ്ലോഡ് വേഗത 20.8 മെഗാബൈറ്റ്സും എന്നിവയ്ക്കൊപ്പം രാജ്യത്തെ ശരാശരി പ്രതിദിന ഡാറ്റ ഉപയോഗം ഏകദേശം 2,866 ടെറാബൈറ്റിലെത്തി .
എട്ട് ലോകകപ്പ് സ്റ്റേഡിയങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള മൊബൈല്‍ ടെലികോം സേവനങ്ങള്‍ ആരാധകര്‍ക്ക് ലഭ്യമായിരുന്നു. ലോകകപ്പ് ഉദ്ഘാടന ദിനമായ
നവംബര്‍ 20-ന്, അല്‍ ബൈത്ത് സ്റ്റേഡിയത്തില്‍, 50 ടെറാബൈറ്റിലധികം ഡാറ്റ ഉപയോഗം രേഖപ്പെടുത്തി.