
Breaking News
മെസ്സിക്ക് ഇനി സന്തോഷത്തോടെ വിരമിക്കാം
അമാനുല്ല വടക്കാങ്ങര
ദോഹ. അര്‍ജന്റീനയുടെ ജനകീയനായ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിക്ക് ഇനി സന്തോഷത്തോടെ വിരമിക്കാം. നീണ്ട 36 വര്‍ഷത്തെ ഇടവേളക്ക് ശേഷം തന്റെ രാജ്യത്തിന് അഭിമാനകരമായ ഫിഫ ലോകകപ്പ് സമ്മാനിച്ച് ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നും വിരമിക്കാനാവുക മഹാഭാഗ്യമാണ് . ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശോജ്വലമായ ഫൈനല്‍ പോരാട്ടത്തിനൊടുവില്‍ ചാമ്പ്യന്മാരെ തകര്‍ത്ത ജയവും ഏറ്റവും മികച്ച കളിക്കാരനുള്ള അവാര്‍ഡും സ്വന്തമാക്കിയത് ലയണല്‍ മെസ്സിയുടെ ജീവിതത്തിലെ അവിസ്മരണീയമായ അനുഭവമാകും.