Breaking NewsUncategorized

ഖത്തര്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ ശക്തമായ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

ദോഹ: ഖത്തറിന്റെ ഹോസ്പിറ്റാലിറ്റി മേഖല ശക്തമായ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ എല്ലാ നിലവാരത്തിലുമുള്ള ഹോട്ടലുകള്‍ ഒക്യുപ്പന്‍സി നിരക്കില്‍ വര്‍ദ്ധനവുണ്ട്. പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം സെപ്റ്റംബറില്‍ ഹോട്ടലുകളില്‍ രണ്ട്, ഒന്ന് സ്റ്റാര്‍ ഹോട്ടലുകള്‍ ഏറ്റവും ഉയര്‍ന്ന താമസ നിരക്ക് രേഖപ്പെടുത്തി.

ഹോട്ടല്‍ സന്ദര്‍ശകരുടെയും അതിഥികളുടെയും വര്‍ദ്ധനവ് കാരണം രണ്ട്, ഒന്ന് സ്റ്റാര്‍ ഹോട്ടലുകളുടെ താമസ നിരക്ക് സെപ്റ്റംബറില്‍ 95 ശതമാനമായി ഉയര്‍ന്നു.

ഖത്തറിലെ ഹോട്ടല്‍, ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകള്‍ 2023 സെപ്റ്റംബറില്‍ മൊത്തത്തിലുള്ള ഒക്യുപ്പന്‍സി നിരക്ക് 58 ശതമാനമായി ഉയര്‍ന്ന പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. ഫൈവ് സ്റ്റാര്‍ മുതല്‍ ഫോര്‍, ത്രീ സ്റ്റാര്‍ വരെയുള്ള എല്ലാ വിഭാഗങ്ങളിലെയും ഹോട്ടലുകളും ഒക്യുപ്പന്‍സി നിരക്കിലും വരുമാനത്തിലും വര്‍ധന രേഖപ്പെടുത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

2023 സെപ്റ്റംബറില്‍ ത്രീ സ്റ്റാര്‍ ഹോട്ടലുകളുടെ താമസ നിരക്ക് 76 ശതമാനം ഉയര്‍ന്നു. ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളുടെ ഒക്യുപ്പന്‍സി നിരക്ക് 57 ശതമാനവും പഞ്ചനക്ഷത്രമാണെങ്കില്‍, അവലോകന കാലയളവില്‍ ഹോട്ടലുകളുടെ താമസ നിരക്ക് 51 ശതമാനവും ആയിരുന്നു.

2023 സെപ്റ്റംബറിലെ ഡീലക്‌സ് ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകളുടെയും സ്റ്റാന്‍ഡേര്‍ഡ് ഹോട്ടല്‍ അപ്പാര്‍ട്ടുമെന്റുകളുടെയും താമസ നിരക്ക് യഥാക്രമം 62 ശതമാനവും 77 ശതമാനവുമായിരുന്നു.

Related Articles

Back to top button
error: Content is protected !!