ഖത്തര്‍ മലയാളി സമ്മേളനം: ഫുട്‌ബോള്‍ ഫൈനല്‍ ഇന്ന്

ദോഹ:നവംബറില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ ഇന്ന്. വൈകുനേരം ഏഴ് മണിക്ക് ദോഹ സ്റ്റേഡിയത്തില്‍ നടക്കുന്ന വാശിയേറിയ ഫൈനല്‍ മത്സരത്തില്‍
ഡോം ഖത്തറും സിറ്റി എക്‌സ്‌ചേഞ്ച് തൃശൂര്‍ ജില്ല സൗഹൃദ വേദിയും ഏറ്റുമുട്ടും.
ഒറിക്‌സ് എഫ് സി കണ്ണൂരിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡോം ഖത്തര്‍ ഫൈനലില്‍ എത്തിയത്.
സിറ്റി എക്‌സ്‌ചേഞ്ച് തൃശൂര്‍ ജില്ല സൗഹൃദ വേദി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഈഗിള്‍സ് എഫ് സി കോട്ടയത്തെ തറപറ്റിച്ചാണ് സെമി ഫൈനല്‍ കടന്നത്
ക്യൂ.എഫ്.എ പ്രതിനിധികള്‍, ഖത്തര്‍ മലയാളി സമ്മേളന സംഘാടക സമിതി ഭാരവാഹികള്‍, വിവിധ സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ അതിഥികളായെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഘോഷയാത്രയും മറ്റ് കലാപരിപാടികളും ഉണ്ടായിരിക്കും.