Archived ArticlesUncategorized

ദിവാ കെ എസ് എല്‍ – സീസണ്‍ 2 ഒറിക്സ് എഫ്‌സി ചാമ്പ്യന്മാര്‍

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ദോഹ. ദിവാ കാസര്‍കോട് സോക്കര്‍ ലീഗ് സീസണ്‍ രണ്ടിന്റെ ആവേശകരമായ ഫൈനലില്‍ വാള്‍ ടെക് വാരിയേഴ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഒറിക്സ് എഫ് സി ജേതാക്കളായി.
ഖത്തര്‍ മിസഈദ് എം.ഐ.സി. സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ റിസ്വാന്‍ പള്ളം നേടിയ കിടിലന്‍ ഇടങ്കാലന്‍അടി വാള്‍ ടെക് വാരിയേഴ്‌സിന്റ് ഗോള്‍പോസ്റ്റിലേക്ക് തുളച്ച് കയറിയതോടെയാണ് ഒറിക്സ് എഫ്‌സി കിരീടം ഉറപ്പിച്ചത്.

ഖത്തറിലുള്ള കാസര്‍കോട് ജില്ലക്കാരെ ഉള്‍പ്പെടുത്തി, ഐ പി എല്‍ മാതൃകയില്‍ കളിക്കാരെ രജിസ്റ്റര്‍ ചെയ്ത്, ഫ്രാന്‍ഞ്ചൈസികള്‍ ലേലം വിളിച്ചു ടീം തയ്യാറാക്കി ടൂര്‍ണമെന്റ് കളിക്കുന്ന രീതിയാണ് കെ എസ് എല്‍ (കാസര്‍കോട് സോക്കര്‍ ലീഗ്) എന്ന പേരില്‍ ദിവാ സംഘടിപ്പിച്ചത്.ഇതിന്റെ ഒന്നാം ഭാഗം കോവിഡിനു മുന്‍പ് 2019 ലാണ് നടത്തിയത്.

ബറ്റാലിയന്‍ എഫ്‌സി , ഫസല്‍സ് എഫ്‌സി , ദെല്‍വാന്‍, റെസ്റ്റക്, ഒറിക്‌സ് എഫ്.സി, വാള്‍ ടെക്, ഫോട്ടോ ഗള്‍ഫ്, ഡി ഗ്രില്‍ എന്നിവയായിരുന്ന പങ്കെടുത്ത ഫ്രാഞ്ചൈസി ടീമുകള്‍.

ദിവാ കെ എസ് എല്‍ സീസണ്‍ രണ്ടിന്റെ മാന്‍ ഓഫ് ദ ഫൈനല്‍ ആയി ഒറിക്സ് എഫ്‌സി യുടെ ഷറഫുദ്ദീന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒറിക്സ് എഫ്‌സി യുടെ സജ്ജാദ് ഗോള്‍ഡന്‍ ബോളും ഷറഫുദ്ദീന്‍ ഗോള്‍ഡന്‍ ബൂട്ടും കരസ്ഥമാക്കിയപ്പോള്‍ വാള്‍ ടെക് എഫ്‌സിയുടെ ഷമീം ഗോള്‍ഡണ്‍ ഗ്‌ളോവ്‌സ് കരസ്ഥമാക്കി.

ബെസ്റ്റ് ഡിഫണ്ടര്‍ ആയി വാള്‍ ടെക് എഫ്‌സി യുടെ ഷംസുദ്ദീനും എമര്‍ജിംഗ് കളിക്കാരനായി ഫോട്ടോ ഗള്‍ഫിന്റെ സാന്‍ഫിറും തിരഞ്ഞെടുക്കപ്പെട്ടു.

ഫൈനലില്‍ കളിക്കാരെ ദിവാ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, കെ എസ് എല്‍ ചെയര്‍മാന്‍ നിസ്ഥാര്‍ പട്ടേല്‍, ജനറല്‍ കണ്‍വീനര്‍ ഷജീം കോട്ടച്ചേരി, ഹഫീസുള്ള കെവി, അബ്ബാസ് ഊട്ടി, റിസ്വാന്‍ എന്നിവര്‍ ചേര്‍ന്ന് പരിചയപ്പെട്ടു.

ജേതാക്കള്‍ക്കുള്ള സമ്മാനദാനം മുഹമ്മദ് കുഞ്ഞി,നിസ്താര്‍ പട്ടേല്‍, അബ്ബാസ് ഊട്ടി, ഷജീം കോട്ടച്ചേരി, റിസ്വാന്‍, ഷംസീര്‍, ഹഫിസുള്ള കെവി, മുജ്തബ്, ജംഷീദ് , ഷബീര്‍ ഉമര്‍ ആസാദ് അഫ്‌സല്‍, റിസ്വാന്‍ പള്ളം, ഷംസീര്‍ ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

വൈകുന്നേരം നടന്ന വര്‍ണ ശബളമായ ഉല്‍ഘാടനത്തില്‍ അതിഥികളായി അല്‍സമാന്‍ ഓപ്പറേഷന്‍സ് ഹെഡ് സുബൈര്‍ കോട്ടിക്കുളം, ഇ പി അബ്ദുറഹ്‌മാന്‍, വര്‍ക്കി ബോബി, മുഹമ്മദ് കുഞ്ഞി, നിസ്ത്താര്‍ പട്ടേല്‍, നിഹാദ്അലി, അനസ് ജമാല്‍, അബ്ബാസ് ഊട്ടി, നൗഷാദ് കേസി, ഷബീര്‍ ടിഎംസി, ഫസല്‍ എന്നിവര്‍ പങ്കെടുത്തു..

ഹഫീസുല്ല കെവി സ്വാഗതവും ഷംസീര്‍ നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!